main

ബി ഫ്രണ്ട്‌സ് ഒരുക്കുന്ന " ഓണമഹോത്സവം " സെപ്റ്റംബർ രണ്ടിന് സൂറിച്ചിൽ - ആഘോഷഭാഗമായി ആഗസ്റ്റ്‌ 27 നു " ഉത്സവ് 23 " - ഇന്റർനാഷണൽ മേജർ ,മിക്സ്ഡ് കാറ്റഗറി വടംവലി മത്സരവും ,ഇന്റർനാഷണൽ കാർഡ് മത്സരവും ,മറ്റിതര ഓണക്കളി മത്സരങ്ങളും

വെബ് ടീം | | 2 minutes Read

4056-1685279761-screenshot-2023-05-28-at-15-15-09-bf-onamaholsavam-media-1-pdf

ജിമ്മി കൊരട്ടിക്കാട്ടുതറയിൽ , പി ആർ ഓ

മലയാളികളുടെ ആഘോഷങ്ങളില്‍ മുന്‍പന്തിയിലുള്ള ഒന്നാണ് ഓണം. ജാതി-മത ഭേദമന്യേ, ഏതു നാട്ടിലായാലും മലയാളികള്‍ ഓണം ആഘോഷിക്കുന്നു ... സ്വിസ്സ് മലയാളികൾക്ക് കഴിഞ്ഞ ഇരുപതുവര്ഷമായി പുതുമകൾ നിറഞ്ഞ ഓണവിഭവങ്ങൾ നൽകിയ ബി ഫ്രണ്ട്സസ് സ്വിറ്റ്സർലൻഡ് ഈ വർഷവും പ്രൗഢഗംഭീരമായ " ഓണമഹോത്സവം " ഒരുക്കുന്നു ...സെപ്റ്റംബർ രണ്ടിന് സൂറിച്ചിൽ ഒരുക്കുന്ന ഓണമഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 27 ന് " ഉത്സവ് 23 " കൊടിയേറും - ഇന്റർനാഷണൽ മേജർ ,മിക്സ്ഡ് കാറ്റഗറി വടംവലി മത്സരവും ,ഇന്റർനാഷണൽ കാർഡ് മത്സരവും ,മറ്റിതര ഓണക്കളി മത്സരങ്ങളുമടങ്ങിയ ഓണമാമാങ്കത്തിനു വേദിയൊരുങ്ങും ....

4056-1685279480-onamaholsavam-media

വടംവലി -മേജർ കാറ്റഗറി

വീറും വാശിയും അണമുറിയാതെ വാനോളമുയരുന്ന അങ്കത്തട്ടിൽ, ചങ്കായ കാണികളുടെ ആർപ്പുവിളികളുടെയും ആരവങ്ങളുടെയും നടുവിൽ കോട്ടകാക്കുന്ന പ്രതിരോധവും ഒപ്പം മിന്നലാക്രമണവുമായി പോർമുഖത്തു പടക്കുതിരകളെപ്പോലെ മുഖാമുഖംനിന്നു ഒരിഞ്ചുമാറാതെ കൈക്കരുത്തിന്റെയും മസിൽബലത്തിന്റെയും ഒപ്പം മനക്കരുത്തിന്റെയും ബലത്തിൽ കളിത്തട്ടിൽ ഇടിനാദമായി ഒപ്പം നാടും നഗരവും പ്രകമ്പനം കൊള്ളിച്ചു ഏറ്റുമുട്ടുന്ന തീപാറും പോരാട്ടമായ വടംവലി മത്സരം ഈ വർഷം ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിലെയും മറ്റിതര രാജ്യങ്ങളിലെയും പ്രഗത്ഭരായ ടീമുകളെ ഉൾപ്പെടുത്തികൊണ്ടും ആകർഷകമായ സമ്മാനങ്ങൾ ഏർപ്പെടുത്തികൊണ്ടും സ്വിറ്റസർലണ്ടിൽ ഇന്റർനാഷണൽ വടംവലി മത്സരം ഇദംപ്രദമായി നടത്തപ്പെടുന്നു .... . .


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വടംവലി -മിക്സ്ഡ് കാറ്റഗറി

മലയാളക്കരയിലെ ആവേശമേറിയ കായികമാമാങ്കമായ വടംവലി മത്സരം , രാജകീയ പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന സ്വിറ്റസർലണ്ടിൽ ആദ്യമായി ബി ഫ്രണ്ട്‌സ് മിക്സ്ഡ് കാറ്റഗറിയിൽ 21 വയസ്സിൽ താഴെയുള്ള യുവതീ യുവാക്കൾക്കായി വടംവലി മത്സരമൊരുക്കിയിരിക്കുന്നു ഒപ്പം ആകർഷകമായ സമ്മാനങ്ങളും .. ... യുവതീ യുവാക്കളുടെ വടംവലിമാമാങ്കത്തിൽ സ്വിറ്റസർലണ്ടിലെയും മറ്റിതര രാജ്യങ്ങളിൽ നിന്നും പ്രമുഖരായ ടീമുകൾ പങ്കെടുക്കുന്നു.

4056-1685279623-onamaholsavam-media-1-pdf

ചീട്ടുകളി മത്സരവും മറ്റിതര ഓണക്കളി മത്സരങ്ങളും .

ബുദ്ധിയും, ശ്രദ്ധയും ഭാഗ്യവും അരങ്ങുവാഴുന്ന വാശിയേറിയ ഈ മത്സരം ചീട്ടുകളി പ്രേമികൾക്കും, കാണികൾക്കും ഒരേപോലെ ആവേശം പകരും എന്നതിൽ സംശയമില്ല.സ്വിസ്സിലെയും മറ്റിതര രാജ്യങ്ങളിലെയും പ്രമുഖരായ ടീമുകളെ അണിനിരത്തി സപ്പോർട്ട് 56 - ലേലം 28,റമ്മി എന്നീ ഇനങ്ങളിലായി ആവേശോജ്വലമായ മത്സരത്തിന് വേദിയൊരുങ്ങുന്നു .. വിജയികളെ കാത്തിരിക്കുന്നതു ആകർഷകമായ സമ്മാനങ്ങൾ ..പ്രോഗ്രാമുകളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനുമായി കോർഡിനേറ്റേഴ്സ്സിനെ ബന്ധപ്പെടെണ്ടതാണ് ....

ആഗസ്റ്റ് 27 നു നടക്കുന്ന ഉത്സവ് 23 മാമാങ്കത്തിലേക്കും സെപ്റ്റംബർ രണ്ടിന് നടക്കുന്ന ഓണമഹോത്സവത്തിലേക്കും എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിനുവേണ്ടി പ്രസിഡന്റ് ടോമി തൊണ്ടാംകുഴിയും,സെക്രെട്ടറി ബോബ്‌ തടത്തിലും ,പ്രോഗ്രാം കോർഡിനേറ്റേഴ്‌സും അഭ്യർത്ഥിച്ചു .


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.83 MB / ⏱️ 0.0821 seconds.