main

കമ്പവലിയുടെ യോദ്ധാക്കൾ അരയും തലയും മുറുക്കി കുതിച്ചെത്തുന്ന വടംവലി മാമാങ്കത്തിനും ,കാർഡ് ,ചെസ്സ്‌ ചമ്പ്യൻഷിപ്പിനും സ്വിറ്റസർലണ്ടിന്റെ മണ്ണിൽ പോർക്കളം ഒരുങ്ങുന്നു....ബി ഫ്രണ്ട്‌സ് - ഉത്സവ് 23 - ആഗസ്റ്റ് 27 നു സൂറിച്ചിൽ . പ്രവേശനം സന്ദർശകർക്ക് തികച്ചും സൗജന്യം.

വെബ് ടീം | | 2 minutes Read

Jimmy Korattikkattutharayil , PRO

ബി ഫ്രണ്ട്‌സ് സെപ്റ്റംബർ രണ്ടിനൊരുക്കുന്ന ഓണമഹോത്സവത്തിന്റെ ഭാഗമായി ഒന്നാംവാരമായ ആഗസ്റ്റ് 27 നു കലിപൂണ്ട തിരകളെ ചെറു പുഞ്ചിരിയോടെ കീറി മുറിച്ച് ആഴിയുടെ ആഴങ്ങളിൽ കൊമ്പന്മാരെ ചാട്ടുളികൊണ്ട് തളച്ച് കരയിലും കടലിലും വിസ്മയം തീർക്കുന്ന അരയനെ പോലെ .....മുൻപിൽ വരുന്ന കൊമ്പനെ കമ്പ കയറിൽ കുറുക്കുന്ന മനോഹരമായ വടം വലി മത്സരത്തിന് ബി ഫ്രണ്ട്‌സ് സ്വിറ്റസർലാൻഡ് ഉത്സവ് 23 ലൂടെ സാക്ഷ്യം വഹിക്കുകയാണ് .

സൂര്യനസ്തമിക്കാത്തതെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തീ തുപ്പുന്ന വെടിയുണ്ടകൾക്ക് മുൻപിൽ വിരിമാർ കാട്ടി വീരോതിഹാസങ്ങൾ തീർത്ത ര രക്തസാക്ഷികളുടെ കർമം കൊണ്ടും ജന്മം കൊണ്ടും അനുഗ്രഹീതമായ ഇന്ത്യയുടെ മണ്ണിൽ നിന്നും കുടിയേറിയ മലയാളികകൾ...അതേ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തീ തുപ്പുന്ന വെടിയുണ്ടകൾക്ക് മുൻപിൽ നെഞ്ചുവിരിച്ച് നിന്ന് സ്വാതന്ത്ര്യം നേടിയവരുടെ പിന്മുറക്കാർ സ്വിസ്സ്‌ മണ്ണിൽ ....ഇതാ ..... മറ്റൊരു പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ് ..

അരികൊമ്പനെയും കാട്ടുപോത്തിനേയും കൊമ്പിൽ കുരുക്കി പിടിച്ച് നിർത്തിയ അനുഭവ സമ്പത്തുമായി കാരിരുമ്പിന്റെ കരുത്തുള്ള അച്ചായന്മാർ മാറ്റുരക്കുന്ന കമ്പവലി മത്സരം ...സൂറിച്ചിലെ ഗ്രൂനിങ്ങനിൽ ആഗസ്റ്റ് 27 ന് ഞായറാഴ്ച !...പോരാട്ടത്തിന് പേര് കേട്ട് പോർ കച്ച മുറുക്കി പോരാടി ജയിക്കാൻ ഉറച്ച് മാൾട്ടയിൽ നിന്നും ,ജർമ്മനി ,ഇറ്റലി ,ഓസ്ട്രിയ എന്നിവിടങ്ങളിൽ നിന്നെത്തുന്ന കമ്പവലിക്കാർ കരുത്ത് തെളിയിക്കുന്ന മനോഹരമത്സരം ...

4088-1690233495-tug-of-war


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അവർക്ക് ചെക്ക് വെക്കാൻ കടത്തനാടൻ കളരിയിലെ പതിനെട്ടടവും പയറ്റി തെളിഞ്ഞ ഗുരുക്കന്മാരെ പോലെ വടം വലിയുടെ തന്ത്ര മന്ത്രങ്ങളെ തങ്ങളുടെ കൈകാൽ കരുത്തിലേക്ക് ആവാഹിച്ച് കൊണ്ട് ഭയനാകരമായ മെയ് വഴക്കവും വഴുതി വീഴാത്ത കടഞ്ഞെടുത്ത കാൽ കരുത്തുമായി കടന്നു വരുന്ന സ്വിസ്സിലെ ചുണക്കുട്ടന്മാർ !

കണ്ണിമ വെട്ടാതെ എതിരാളികളുടെ കാൽ വിടവുകൾ കണ്ട് എതിരാളികളുടെ കോട്ടയിൽ നിന്നും വലിച്ചിടുന്ന കമ്പവലിയിലെ താര ചക്രവർത്തികൾ ആയ ടീമുകൾ മാറ്റുരക്കുന്ന കരുത്തിന്റെ മത്സരം !... ചകിരി നാരുകൾ ചേർത്തുണ്ടാക്കിയ പൊൻവടത്തിന്റെ ഇരു തലങ്ങളിൽ നേർക്കുനേർ ഏറ്റുമുട്ടുന്ന വടം വലി മത്സരം ആഗസ്ത് 27 ന് ഞായറാഴ്ച പ്രൗഢ ഗംഭീരമായി അരങ്ങേറുകയാണ് ....

കുട്ടികളുടെ പ്രത്യേക താല്പര്യപ്രകാരം ഇരുപത്തിയൊന്ന് (21) വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ചെസ്സ് മത്സരം കൂടി ഉൾപ്പെടുത്തിയിരിക്കുന്നു .കൂടാതെ വിവിധ ഇനങ്ങളിലുള്ള കാർഡ് മത്സരവും നടത്തപ്പെടുന്നു .

ബി ഫ്രണ്ട്‌സ് സെപ്റ്റംബർ രണ്ടിനോരുക്കുന്ന ഓണമഹോത്സവത്തിന്റെ ഒന്നാം വാരമായ ഉത്സവ് 23 ലെ വടം വലി മത്സരത്തിന്റെ വിസമയം ഇതാ ഒരു പുതിയ ജാലകത്തിൽ നിങ്ങൾക്ക് സമ്മാനിക്കുകയാണ് ബി ഫ്രണ്ട്‌സ് ...സ്വിറ്റസർലണ്ടിൽ ഇദംപ്രദമായി ഒരുക്കുന്ന ഈ മഹോത്സവത്തിലേക്ക് സന്ദർശകർക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും ...ഈ ഓണമഹോത്സവത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നു .

ഓണമഹോത്സവം രണ്ടാം വാരമായ സെപ്തംബര് രണ്ടിന് സൂറിച്ചിൽ ഒരുക്കുന്ന ഓണസദ്യയിലേക്കും ,നൃത്തനൃത്ത്യങ്ങളിലേക്കും റിമിടോമിയും സംഘവുമൊരുക്കുന്ന ലൈവ് മ്യൂസിക് ഇവന്റിലേക്കും ഏവർക്കും സ്വാഗതം ..ഇനിയും ടിക്കെറ്റ് ബുക്ക് ചെയ്യാത്തവർ എക്സികുട്ടീവ് കമ്മിറ്റിയെ ബന്ധപ്പെടാവുന്നതാണ് .


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0791 seconds.