main

വേൾഡ് മലയാളീ കൌൺസിൽ സ്വിസ് പ്രൊവിൻസിനു നവസാരഥികൾ

വെബ് ടീം | | 1 minute Read

ആഗോള പ്രവാസി മലയാളീകളെ ഒരു കുടകീഴിൽ അണിനിരുത്തുന്ന ഗ്ലോബൽ സംഘടനയായ വേൾഡ് മലയാളീ കൌൺസിൽ സ്വിറ്റ്സർലൻഡ് പ്രൊവിൻസിന്റെ 2024-25 ലേക്കുള്ള ഭാരവാഹികളെ സൂറിക്, ഡ്യുബെൻഡോർഫിൽ കൂടിയ ജനറൽ ബോഡി യോഗം ഐക്യകണ്ഡേന തെരെഞ്ഞെടുത്തു.

4109-1702238068-img-20231210-wa0081

ചെയർമാനായി ജിമ്മി കൊരട്ടിക്കാട്ടുതറയിൽ, പ്രസിഡന്റ് ജോബിൻസൺ കൊറ്റത്തിൽ, സെക്രെട്ടറി ജിനു കളങ്ങര, ട്രെഷറർ ജോഷി താഴത്തുകുന്നേൽ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

2023 ഡിസംബർ 09 നു സൂറിച്ചിലെ ഡ്യൂബെൻഡോർഫിൽ വെച്ച് നടത്തിയ വാർഷിക പൊതുയോഗത്തിൽ നിലവിലുള്ള ചെയർപേഴ്സൺ മോളി പറമ്പേട്ട്, പ്രെസിഡന്റ്റ് സുനിൽ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽകൂടിയ യോഗത്തിൽ സെക്രട്ടറി ബെൻ ഫിലിപ്പ് വാർഷിക റിപ്പോർട്ടും, ജോയിന്റ് ട്രഷറർ അരുൺ എബ്രഹാം വരവു ചിലവ് കണക്കുകളും അവതരിപ്പിച്ചു. പ്രസിഡന്റ് സുനിൽ ജോസഫ് അവതരിപ്പിച്ച വാർഷിക പ്രവർത്തന റിപ്പോർട്ടിന് ശേഷം നടന്ന ചർച്ചയിൽ, നവംബർ 4 നു ആഘോഷപൂർവം വിജയകരമായി നടത്തിയ കേരള പിറവി ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയ എല്ലാവർക്കും അഭിനന്ദനങ്ങൾ അർപ്പിച്ചു.

ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോഷി പന്നാരകുന്നേൽ, യൂറോപ്പ് റീജിയൻ വൈസ് പ്രെസിഡന്റ്റ് വിൽ‌സൺ ചാത്തംകണ്ടം , യൂറോപ്പ് റീജിയൻ വിമൻസ് ഫോറം പ്രെസിഡന്റ് ഡൊളിൻസ്‌ കൊരട്ടിക്കാട്ടുതറയിൽ, വിമെൻസ്‌ഫോറം പ്രസിഡന്റ് റോസിലി ചാത്തംകണ്ടം , യൂത്ത് ഫോറം കോ ഓർഡിനേറ്റർ ബേസിൽ ജെയിംസ് , യൂത്ത് ഫോറം പ്രസിഡന്റ് മാൻസെൻ ബോസ്, അഡ്‌വൈസറി ബോർഡ് മെമ്പർമാരായ ബോസ് മണിയമ്പാറയിൽ, ജോർജുകുട്ടി നമ്പുശ്ശേരിൽ എന്നിവർ യോഗത്തിൽ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും ചർച്ചകൾക്ക് നേതൃത്തം നൽകുകയും ചെയ്തു.

പിന്നീട് ചെറിയ ഇടവേളക്കുശഷം ചീഫ് ഈക്ഷൻ കമ്മീഷണർ ജോസഫ് പാറുകണ്ണിലിന്റെ മേൽനോട്ടത്തിൽ നടത്തിയ തെരെഞ്ഞെടുപ്പിൽ 2024-2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഐക്യകണ്ഡേന തെരഞ്ഞെടുക്കുകയുണ്ടായി. പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു കൊണ്ട് യോഗം സ്നേഹവിരുന്നിനു ശേഷം സസന്തോഷം പര്യവസാനിച്ചു.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.77 MB / ⏱️ 0.0593 seconds.