main

കൂട്ടായ്മയുടെ 20 വസന്ത വർഷങ്ങൾ പൂർത്തിയാക്കിയ ബി ഫ്രണ്ട്സിന്റെ തിരുവോണാഘോഷത്തിനു നിറപ്പകിട്ടേകാൻ പ്രശസ്‌ത കലാപ്രതിഭകളുടെ അപൂർവ സംഗമം ആഗസ്റ്റ് 27 നു സൂറിച്ചിൽ

വെബ് ടീം | | 2 minutes Read

ജിമ്മി കൊരട്ടിക്കാട്ടുതറയിൽ , പി ആർ ഓ

സൂറിക്ക് : സ്വിറ്റസർലണ്ടിലെ പ്രമുഖ കലാസാംസാസ്‌കാരിക സംഘടനയായ ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് ലോകമെങ്ങുമുള്ള പ്രവാസി മലയാളികളുടെ ഗൃഹാതുരമായ ഓര്‍മ്മകളുടെ വീണ്ടെടുപ്പും സ്നേഹത്തിന്‍റെയും കൂട്ടംചേരലിന്‍റെയും ഒരുമയുടെയും നന്മയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സമത്വത്തിന്റെയും അടിസ്ഥാന സന്ദേശമായ ഓണാഘോഷവും , പ്രവർത്തനമികവിന്റെ രണ്ടു പതിറ്റാണ്ടുകൾ പൂർത്തിയാക്കിയതിന്റെ ജൂബിലി ആഘോഷവും ഡ്രീംസ് " തിരുവോണം 22 " എന്ന പേരിൽ ആഗസ്റ്റ് 27 നു സൂറിച്ചിൽ ആഘോഷിക്കുന്നു .

പ്രകൃതി സൗന്തര്യത്തിന്റെയും കേരള സംസ്ക്കരത്തിന്റെയും കാര്ഷികോല്‍ത്സവത്തിന്റെയും തനിമയും പാരബര്യവും വിളിച്ചോതിക്കൊണ്ടു പ്രവാസി സമൂഹം ഓണം ആഘോഷിക്കുമ്പോൾ ഇവിടെ ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് പഴമയുടെയും ,പുതുമയുടെയും നിറച്ചാർത്തുമായി അത്തപൂക്കളമൊരുക്കിയും അമ്മ വിളമ്പിത്തന്ന ഓണസദ്യയുടെ മധുരസ്‌മൃതികളോടെ ഓണസദ്യയുണ്ടും ,നൂറിൽപരം കലാപ്രതിഭകളെ വേദിയിൽ അണിനിരത്തികൊണ്ടും കൂടാതെ പത്തിലധികം മലയാളത്തിലെ അനുഗ്രഹീത കലാകാരന്മാരെ വേദിയിൽ അണിനിരത്തി സ്വിറ്റ്സർലൻഡ് മലയാളികളെ ആവേശഭരിതരാക്കുവാൻ മെന്റലിസവും , പാട്ടും , വാദ്യോപകരണ സംയോജനവും നൃത്താവിഷ്കാരവും അടങ്ങുന്ന സ്വിറ്റ്സർലൻഡ് ഇന്നേ വരെ സാക്ഷ്യം വഹിക്കാത്ത ഒരാഘോഷവേളയൊരുക്കുന്നു .

നിങ്ങൾ കാത്തിരിക്കുന്ന ആ ആഘോഷവേളക്കായി നിങ്ങളുടെ മനം കവരാൻ കരളിലേറാൻ അതെ സ്വിറ്റസർലണ്ടിന്റെ മണ്ണിൽ മലയാളത്തിന്റെ താരനക്ഷത്രങ്ങളെ ഒന്നിച്ചണിനിരത്തുന്ന അത്യപൂർവ്വമായൊരു ആഘോഷനാൾ .മലയാളതനിമയുടെ,ആഘോഷ പെരുമയുടെ തിരുവോണക്കാലം ഇനി സ്വിറ്റസർലണ്ടിലും … !


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

3445-1658226859-dreams-be-friends-thiru-onam-2022

മെന്റലിസത്തിന്റെ മായാലോകത്തേക്ക് കൊണ്ടുപോയി നമ്മെ അത്ഭുതപ്പെടുത്തുവാൻ ഇന്ത്യയിലെ തന്നെ മികച്ച മെന്റലിസ്റ് നിബിൻ നിരവത്ത് , ചടുലമാർന്ന നൃത്താവിഷ്കാരം കൊണ്ട് നമ്മെ ത്രസിപ്പിക്കുന്ന മലയാള സിനിമ ലോകത്തെ മുൻ നിരയിൽ ഇടം പിടിച്ചു പ്രേക്ഷക മനസ്സ് കവർന്ന നടിയും നർത്തകിയുമായ രചന നാരായണൻകുട്ടി , ജന്മസിദ്ധമായ ആലാപന സുകൃതം മലയാളികൾ നെഞ്ചിലേറ്റിയ ജനപ്രിയ പിന്നണി ഗായകൻ അഫ്സൽ , ഇന്ത്യൻ ഐഡൽ എന്ന ലോകപ്രശസ്തമായ റിയാലിറ്റി ഷോയിലൂടെ ഓരോ മലയാളിയുടെയും അഭിമാനമായി മാറിയ അതുല്യ ഗായകൻ വൈഷ്ണവ് ഗിരീഷ് , അനുഗ്രഹീത ഗായിക ഇമ്പമാർന്ന ആലാപന ശൈലി കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പിന്നണി ഗായിക - രഞ്ജിനി ജോസ് , വയലിൻ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പഠിപ്പിച്ച വിയലിനിസ്റ്റും സംഗീത സംവിധായകനുമായ - ഫായിസ് മുഹമ്മദ് , കീ ബോർഡിൽ തന്റെ മാന്ത്രിക വിരലിനാൽ വിസ്മയം തീർക്കുന്ന ഗായകനും കീബോർഡ് പ്രോഗ്രാമറുമായ -അനൂപ് കോവളം , താളപ്പെരുമ കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന കേരളത്തിലെ മികച്ച ഡ്രമ്മറും പെർക്യൂഷണിസ്റ്റുമായ കൃഷ്ണദാസ് മേനോൻ എന്നീ അനുഗ്രഹീത കലാപ്രതിഭകളെ അണിനരിത്തി ആഗസ്റ്റ് 27 നു സൂറിച്ചിലെ ഹെസ്ലിഹാളിൽ തിരശീല ഉയരുന്നു .

ശ്രീ ജോസ് പെല്ലിശേരിയുടെ നേതൃത്വത്തിൽ ബി ഫ്രണ്ട്‌സ് അംഗങ്ങൾ ഒരുക്കുന്ന പെരുമകേട്ട ബി ഫ്രണ്ട്‌സിന്റെ ഓണസദ്യയുണ്ണാനും പ്രശസ്‌ത കൊറിയോഗ്രാഫർ റോസ്‌മേരി നൂറിൽപരം സ്വിറ്റസർലണ്ടിലെ കലാപ്രതിഭകളെ അണിയിച്ചൊരുക്കി വേദിയിലെത്തിക്കുന്ന മനോഹരമായ നൃത്തനൃത്യങ്ങൾ ആസ്വദിക്കുവാനും നാട്ടിൽ നിന്നെത്തുന്ന മലയാളത്തിന്റെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന നൃത്ത സംഗീത മെന്റൽ ഫ്യൂഷൻ ഷോയെന്ന ആ വലിയ മാമാങ്കം ആസ്വദിക്കാനും ബി ഫ്രണ്ട്‌സ് എക്സിക്കുട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രെസിഡെന്റ് ടോമി തൊണ്ടാംകുഴി , സെക്രെട്ടറി ബോബ് തടത്തിൽ , ട്രഷറർ വർഗീസ് പൊന്നാനക്കുന്നേൽ , ആർട്സ് കൺവീനർ സെബാസ്റ്റ്യൻ കാവുങ്ങൽ എന്നിവർ സ്വിസ്സിലെ മലയാളീ സമൂഹത്തെ ആഗസ്റ്റ് 27 നു സൂറിച് കുസ്നാഹ്റ്റിലെ ഹെസ്‌ലി ഹാളിലേക്ക് ഹാർദ്ദവമായി ക്ഷണിക്കുന്നു .


RELATED

English Summary : Thiruvonam Celebrations Of B Friends in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0802 seconds.