main

15 വർഷമായി നാട്ടിൽ ചെന്നിട്ടില്ലാത്ത അച്ഛന് വേണ്ടിയുള്ള മകളുടെ അന്വേഷണം ഫലം കണ്ടു : മുഹറഖില്‍ നിന്ന് ചന്ദ്രനെ കണ്ടെത്തി

വെബ് ടീം | | 1 minute Read

3366-1657329325-screenshot-20220709-063723-facebook

മനാമ: 15 വര്‍ഷം മുന്നേ നാട്ടില്‍ നിന്ന് ബഹ്‌റൈനില്‍ എത്തുകയും ശേഷം വീടുമായോ നാടുമായോ യാതൊരു ബന്ധവും ഇല്ലാതെ ജീവിച്ച തിരുവനന്തപുരം ഉച്ചക്കട സ്വദേശി ചന്ദ്രനെ രണ്ടു ദിവസത്തെ അനേഷ്വണ ശേഷം ഇന്ന് മുഹറഖില്‍ നിന്ന് കണ്ടെത്തി.

അച്ഛനെ കണ്ടെത്താന്‍ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു മകള്‍ അഞ്ജു ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ്‌ ആണ് ഈ വിഷയം എല്ലാവരുടെയും ശ്രദ്ധയില്‍ എത്തുന്നത്.

മകള്‍ അഞ്ജു നഴ്സിങ് വിദ്യാര്‍ത്ഥിനി ആണ്. ഫീസ് അടക്കാന്‍ പണമില്ല, എങ്ങിനെ എങ്കിലും അച്ഛനെ കണ്ടെത്തണം എന്ന് പറഞ്ഞായിരുന്നു അഞ്ജു ഇട്ടിരുന്ന പോസ്റ്റ്‌.


🔔 Follow Us
Join GULF NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ചന്ദ്രന്‍ ബഹ്‌റൈന്‍ മുഹറഖ് എന്ന സ്ഥലത്ത് ആണ് എന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. പല സ്ഥലങ്ങളിലും പല രീതിയില്‍ നടന്ന അന്ന്വേഷണത്തിനിടെ ആണ് ഇന്ന് വൈകിട്ട് മുഹറഖില്‍ കാസിനോയില്‍ നിന്നും ആളെ കണ്ടെത്തിയ വിവരം മുഹറഖ് മലയാളി സമാജം ട്രഷററും ഐ വൈ സി സി എക്‌സിക്യൂട്ടീവ് അംഗവുമായ ബാബുവും സുഹൃത്ത് ശ്രീജിത്തും ചേര്‍ന്നാണ് പുറം ലോകത്തെ വിവരം അറിയിക്കുന്നത്.

തുടര്‍ന്ന് പ്രവാസി ലീഗല്‍ സെല്‍ ഭാരവാഹികള്‍ ആയ സുധീര്‍ തിരുനിലത്തു, അമല്‍ ദേവ് എന്നിവര്‍ എത്തിച്ചേരുകയും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചു അറിയുകയും ആയിരുന്നു.

15 വര്‍ഷമായി പാസ്പോര്‍ട്ട്‌ അടക്കം യാതൊരു യാത്ര രേഖകളും ചന്ദ്രന്റെ കയ്യില്‍ ഇല്ല. കാര്യങ്ങള്‍ എംബസിയില്‍ അറിയിച്ച്‌ യാത്ര രേഖകള്‍ തയാറാക്കി ആളെ എത്രയും വേഗം നാട്ടില്‍ അയക്കുമെന്ന് അവര്‍ അറിയിച്ചു.

മകളെ വീഡിയോ കോളിലൂടെ വിളിച്ചു ചന്ദ്രനെകൊണ്ട് സംസാരിപ്പിക്കുകയും ചെയ്തു.
Daughter's search for a father who hasn't been home for 15 years has borne fruit: Chandran found in Muharram


RELATED

English Summary : Daughter S Search For A Father Who Hasn T Been Home For 15 Years Has Borne Fruit Chandran Found In Muharram in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.74 MB / ⏱️ 0.0008 seconds.