main

ഈ ​വ​ർ​ഷം നിരവധി ശ​ത​കോ​ടീ​ശ്വ​ര​ന്മാ​ർ യു.​എ.​ഇ​യി​ലേ​ക്ക്​ ചേ​ക്കേ​റു​മെ​ന്ന് ഹെ​ൻ​ലി ഗ്ലോ​ബ​ൽ സി​റ്റി​ൻ​ൺ​സ്​ റി​പ്പോ​ർ​ട്ട്

വെബ് ടീം | | 1 minute Read

3395-1657465649-website-featured-image4-1024x576

ഈ ​വ​ർ​ഷം നിരവധി ശ​ത​കോ​ടീ​ശ്വ​ര​ന്മാ​ർ യു.​എ.​ഇ​യി​ലേ​ക്ക്​ ചേ​ക്കേ​റു​മെ​ന്ന് ഹെ​ൻ​ലി ഗ്ലോ​ബ​ൽ സി​റ്റി​ൻ​ൺ​സ്​ റി​പ്പോ​ർ​ട്ട്. റിപ്പോർട്ട് പ്രകാരം ലോ​ക​ത്തെ സമ്പന്നരുടെ ഇ​ഷ്ട​ന​ഗ​ര​ങ്ങ​ളാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്​ ദു​ബൈ​യും അ​ബൂ​ദ​ബി​യും.

നി​കു​തി​ര​ഹി​ത വ​രു​മാ​നം, ഏ​ഷ്യ​ക്കും യൂ​റോ​പ്പി​നും ഇ​ട​യി​ലു​ള്ള സൗ​ക​ര്യ​പ്ര​ദ​മാ​യ ലൊ​ക്കേ​ഷ​ൻ, ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ൾ, ബി​സി​ന​സ്​ സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം, എ​ണ്ണ​യി​ൽ​നി​ന്നും ഗ്യാ​സി​ൽ നി​ന്നു​മു​ള്ള വ​ർ​ധി​ച്ചു​വ​രു​ന്ന വ​രു​മാ​നം എ​ന്നി​വ​യാ​ണ്​ ഇ​വ​രെ യു.​എ.​ഇ​യി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ​

ഗോ​ൾ​ഡ​ൻ വി​സ​യും മ​റ്റ്​ നി​ക്ഷേ​പ അ​നു​കൂ​ല ന​ട​പ​ടി​ക​ളും കാ​ര​ണം പ്ര​ഷ​ഫ​ണ​ലു​ക​ളും നി​ക്ഷേ​പ​ക​രും കൂ​ടു​ത​ലാ​യി യു.​എ.​ഇ​യി​ലേ​ക്ക്​ വ​രു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​തോ​ടെ രാ​ജ്യ​ത്ത്​ താ​മ​സ​യി​ട​ങ്ങ​ൾ​ക്ക്​ ആ​വ​ശ്യം വ​ർ​ധി​ക്കും.


🔔 Follow Us
Join GULF NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ശ​ത​കോ​ടീ​ശ്വ​ര​ന്മാ​ർ താ​മ​സി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ യു.​എ.​ഇ​ക്ക്​ 15ാം സ്ഥാ​ന​മാ​ണു​ള്ള​തെ​ന്ന്​ അ​ൾ​ട്ര​റ്റ​യു​ടെ 2022ലെ ​ബി​ല്ല്യ​ണ​യ​ർ സെ​ൻ​സ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​. 45 ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രാ​ണ്​ യു.​എ.​ഇ​യി​ൽ താ​മ​സ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

181 ബി​ല്യ​ൺ ഡോ​ള​ർ (664 ബി​ല്യ​ൺ ദി​ർ​ഹം) ആ​ണ്​ ഇ​വ​രു​ടെ സ​മ്പ​ത്ത്. ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ദു​ബൈ 11ാം സ്ഥാ​ന​ത്താ​ണ്. ഇ​തി​ൽ ത​ന്നെ 38 പേ​ർ ദു​​ബൈ​യെ ആ​ണ്​ ‘വീ​ടാ​ക്കി​യി​രി​ക്കു​ന്ന​ത്​’. കൂ​ടു​ത​ൽ അ​തി​സ​മ്പ​ന്ന​ർ ദു​ബൈ​യി​ലേ​ക്ക്​ വ​രു​ന്ന​ത്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​ക്കും ഏ​റെ ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

ഈ ​വ​ർ​ഷം മൊ​ത്തം 38,000 താ​മ​സ​യി​ട​ങ്ങ​ൾ ദു​ബൈ​യി​ൽ ഉ​യ​രു​മെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ആ​ദ്യ​പാ​ദ​ത്തി​ൽ മാ​ത്രം 6700 താ​മ​സ​യി​ട​ങ്ങ​ൾ നി​ർ​മി​ച്ചി​രു​ന്നു. ഇ​നി 31,000ത്തി​ല​ധി​കം കൂ​ടി നി​ർ​മി​ക്കു​മെ​ന്ന്​ സൂം ​പ്രോ​പ്പ​ർ​ട്ടി ഇ​ൻ​സൈ​റ്റ്​​സി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
Henley Global Sitins reports that This year many billionaires have been move to UAE


RELATED

English Summary : Henley Global Sitins Reports That This Year Many Billionaires Have Been Move To Uae in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0724 seconds.