main

കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ശ്രീ. സിബി ജോർജിനെ ജപ്പാൻ സ്ഥാനപതിയായി നിയമിച്ചതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചെസ്സിൽ രാമപുരം | | 2 minutes Read

3412-1657660542-3

കുവൈറ്റ് : നിലവിലെ ഇന്ത്യൻ സ്ഥാനപതി ശ്രീ സിബി ജോർജ് കുവൈറ്റിൽ നിന്നും ജപ്പാനിലേക്ക് മാറുമെന്ന് സൂചന. ഇന്നലെ (12 /07 /2022 ) വൈകുന്നേരത്തോടെയാണ് ഇത് സംബന്ധിച്ചു ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

വിദേശകാര്യ സെക്രട്ടറി ആയി വിനയ് കൗത്രാ മെയ് മാസം ചുമതലേറ്റതിനു ശേഷമുള്ള ആദ്യ സ്ഥാനപതികളുടെ മാറ്റവും നിയമനവുമാണ് ഇത് . ശ്രീ. സിബി ജോർജിനെ ജപ്പാനിലേക്ക്കൂ നിയമിക്കുന്നത് കൂടാതെ ബംഗ്ലാദേശ് , UK , കാനഡ , ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കും പുതിയ നിയമനം ഉണ്ടാവുമെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

3412-1657661574-ambassador-2

1993 ഐ.എഫ്.എസ് ബാച്ച് കാരനായ സിബി ജോർജ് ഇസ്ലാമാബാദ് , വാഷിംഗ്‌ടൺ , കെയ്റോ , ദോഹ ,ഇറാൻ , സൗദി , വത്തിക്കാൻ , സ്വിസർലാൻഡ് തുടങ്ങി നിരവധി പ്രധാന രാജ്യങ്ങളിൽ തന്റെ നയതന്ത്ര പ്രാവണ്യം ശക്തമായി തെളിയിച്ചൂ ഇപ്പോൾ കുവൈറ്റിൽ സ്ഥാനപതിയായി അഷീണം പ്രവർത്തിക്കുന്നു.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കുവൈറ്റിലെ ഇന്ത്യൻ സമൂഹം നാളിതു വരെ കണ്ട ഏറ്റവും ജനകീയനായ സ്ഥാനപതിയും അതിലുമുപരി വളരെയധികം മാറ്റങ്ങൾ ഇന്ത്യൻ സമൂഹത്തിന്റെയിടയിൽ കുറഞ്ഞ കാലയളവിൽ വരുത്തുകയും ചെയ്ത ആളാണ് ശ്രീ സിബി ജോർജ് എന്ന കാര്യത്തിൽ കുവൈറ്റിലെ ഒരു ഭാരതീയനും മറിച്ചൊരു വാക്കു ഉണ്ടാവില്ല. ലോകം പകച്ചു പോയ കോവിഡ് മഹാമാരി സമയത്താണ് അദ്ദേഹം ഇന്ത്യക്കാർക്ക് അക്ഷരാർത്ഥത്തിൽ ഒരു രക്ഷകനെ പോലെ വന്നെത്തിയത് പിന്നീട് അങ്ങോട്ടുള്ള അദ്ദേഹത്തിന്റെ അക്ഷീണമായുള്ള പ്രവർത്തനം കുവൈറ്റ് ചരിത്രത്തിൽ ഒരിക്കലും വിസ്മരിക്കാനാവാത്ത ഒന്നായി മാറി.

3412-1657661080-4

ഇന്ത്യൻ എംബസി ഇന്ത്യക്കാരുടെയെന്നു ഓരോ ഇന്ത്യക്കാരനും തോന്നുന്ന വിധത്തിൽ ആക്കിയെടുക്കുവാൻ അദ്ദേഹത്തിന്റെ പ്രവർത്തനം കൊണ്ട് സാധിച്ചു.
അദ്ദേഹത്തിന്റെ കൂടെ തന്നാൽ കഴിയുന്ന മേഖലകളിൽ സജീവ സാനിധ്യമായി ഇന്ത്യക്കാർക്ക് വേണ്ടി പ്രവർത്തിച്ച ശ്രീമതി ജോയ്‌സി സിബിയും ഇന്ത്യക്കാർക്ക് മറക്കുവാൻ സാധിക്കുന്നതല്ല, ആരോഗ്യമേഖലയിലും, സ്ത്രീ ജനങ്ങളുടെ ഇടയിലും ഒരു കുടുംബനുഭവം ഒരുക്കുവാൻ ശ്രീമതി ജോയ്‌സിക്കു എപ്പോഴും കഴിഞ്ഞിരുന്നു.

3412-1657661004-1

ജാതി മത വർഗ രാക്ഷ്റ്റ്രീയ ഭാക്ഷ വത്യാസമില്ലാതെ എല്ലാ ഇന്ത്യക്കാർക്കും ഒരു രക്ഷിതാവ് ഉണ്ടെന്നു തോന്നിക്കുന്ന പ്രവർത്തനവും സമീപനവും കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ സ്ഥലംമാറ്റ വാർത്ത എല്ലാവർക്കും ഞെട്ടലും അതിലുമുപരി വളരെ ദുഖവും ഉണ്ടാക്കുന്ന ഒന്നാണ്. നിയമനം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടനെയുണ്ടാകുമെന്നാണ് സൂചന.


RELATED

English Summary : Indian Embassy in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0735 seconds.