main

പ്രവാസികളുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം ; കേളി അൽഖർജ് ഏരിയ സമ്മേളനം

വെബ് ടീം | | 2 minutes Read

3496-1659529655-20220803-175642

റിയാദ് : രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കരുത്തേകുന്നതിൽ ചെറുതല്ലാത്ത പങ്കുവഹിക്കുന്ന പ്രവാസികൾക്ക് ആകസ്മികമായി സംഭവിക്കുന്ന മരണത്തിലെങ്കിലും ഇന്ത്യൻ സർക്കാർ കൈത്താങ്ങാവണമെന്നും എമിഗ്രേഷൻ ഇനത്തിൽ കേന്ദ്ര സർക്കാർ പിരിച്ചെടുത്ത കോടിക്കണക്കിനു രൂപയിൽനിന്നും പ്രവാസികളുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുവാനുള്ള തുക വകയിരുത്താൻ തയ്യാറാവണമെന്നും കേളി കലാസംസ്കാരിക വേദി അൽഖർജ് ഏരിയ സമേളനം കേന്ദ്ര സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേളി കലാസാംസ്കാരിക വേദി പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ഏരിയ സമ്മേളനങ്ങളിൽ, അൽഖർജ് ഏരിയയുടെ ഒൻപതാമത് സമ്മേളനമാണ് ഒ.എം.ഹംസ നഗറിൽ നടന്നത്.

സനയ്യ യൂണിറ്റ് അംഗം ജയദാസിന്റെ സ്വാഗത ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ റഹീം ശൂരനാട് ആമുഖ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് സുബ്രമണ്യൻ താൽക്കാലിക അധ്യക്ഷനായി.


🔔 Follow Us
Join GULF NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ജയൻ അടൂർ രക്തസാക്ഷി പ്രമേയവും ജ്യോതിലാൽ അനുശോചന പ്രമേയവും, സംഘാടക സമിതി കൺവീനർ ഷബി അബ്ദുൽസലാം സ്വാഗതവും പറഞ്ഞു. കേളി സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ലിപിൻ പശുപതി വരവ് - ചെലവ് കണക്കും, കേളി രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

11 യൂണിറ്റുകളിൽ നിന്നായി 27 പേർ ചർച്ചകളിൽ പങ്കെടുത്തു. ടി.ആർ.സുബ്രഹ്മണ്യൻ, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, രാജൻ പള്ളിത്തടം, ലിപിൻ പശുപതി എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി. പ്രവാസി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങൾ യഥാക്രമം പ്രവീൺ, നൗഫൽ, ഷിബു ഇസ്മായിൽ, വിനേഷ് എന്നിവർ അവതരിപ്പിച്ചു.

കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ സതീഷ്‌ കുമാർ, ഗീവർഗീസ് ഇടിച്ചാണ്ടി, ജോസഫ് ടി ജി, സുരേന്ദ്രൻ കൂട്ടായി, പ്രഭാകരൻ കണ്ടോന്താർ, കേളി പ്രസിഡൻ്റ് ചന്ദ്രൻ തെരുവത്ത്, ട്രഷറർ സെബിൻ ഇഖ്ബാൽ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ റഫീഖ് ചാലിയം, നസീർ മുള്ളൂർക്കര, ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദിപ് കൊട്ടാരത്തിൽ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാർ വളവിൽ, മധു പട്ടാമ്പി എന്നിവരും സന്നിഹിതരായിരുന്നു.

ഷബി അബ്ദുൽസലാം ( പ്രസിഡന്റ് ), രാജൻ പള്ളിത്തടം (സെക്രട്ടറി ), ജയൻ പെരുനാട് (ട്രഷറർ) എന്നിവരെ ഏരിയയുടെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. കേന്ദ്ര കമ്മറ്റിയംഗം മധു ബാലുശ്ശേരി കേന്ദ്ര സമ്മേളന പ്രതിനിധി പാനലും രാമകൃഷ്ണൻ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ജയൻ പെരുനാട്, പ്രവീൺ, ഹരിദാസൻ (രജിസ്‌ട്രേഷൻ), സുബ്രഹ്മണ്യൻ, റിയാസ് റസാഖ്, ഷുക്കൂർ (പ്രസീഡിയം), പ്രദിപ് കൊട്ടാരത്തിൽ, രാജൻ പള്ളിത്തടം, ഷബി അബ്ദുൾ സലാം (സ്റ്റിയറിങ് കമ്മിറ്റി) റഷീദലി, വേണുഗോപാൽ, വിനോദ് കുമാർ, ശ്രീകുമാർ (മിനിട്സ്) ലിപിൻ പശുപതി, ജ്യോതിലാൽ, ജയൻ അടൂർ, ഷെഫീഖ് (പ്രമേയം), രാമകൃഷ്ണൻ, അബ്ദുൾ സമദ്, അജിത്കുമാർ,വിനീഷ് (ക്രഡൻഷ്യൽ), ഡേവിഡ് രാജ്, മുസ്തഫ, സുമേഷ്, മുഹമ്മദ്കുട്ടി, സിയാദ് (വളന്റിയർ) ഗോപാലൻ, നാസർ പൊന്നാനി (ഗതാഗതം) എന്നിവരടങ്ങിയ സബ്‌കമ്മറ്റികൾ സമ്മേളന നടപടികൾ നിയന്ത്രിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി രാജൻ പള്ളിത്തടം സമ്മേളനത്തിന് നന്ദി പറഞ്ഞു.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0824 seconds.