main

സംസ്‌കൃതി-സി.വി ശ്രീരാമൻ സാഹിത്യ പുരസ്കാരം 2022: ചെറുകഥകൾ ക്ഷണിക്കുന്നു

ദിനൂപ് ചേലേമ്പ്ര | | 1 minute Read

3516-1660112823-img-20220810-wa0000

ദോഹ : ഖത്തർ സംസ്‌കൃതി എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സംസ്‌കൃതി-സി.വി ശ്രീരാമൻ സാഹിത്യപുരസ്കാരത്തിന്റെ ഈ വർഷത്തിന്റെ അവാർഡ് നിർണ്ണയത്തിനായി പ്രവാസി മലയാളികളിൽ നിന്നും ചെറുകഥകൾ ക്ഷണിച്ചു.
കഴിഞ്ഞ 8 വർഷമായി ഗൾഫ് പ്രവാസികൾക്കു മാത്രമായി സംഘടിപ്പിച്ചിരുന്ന ഈ പുരസ്കാരം, കുറേക്കൂടി വിപുലമായ രീതിയിൽ, ഇന്ത്യക്കു പുറത്ത് താമസിക്കുന്ന 18 വയസ്സ് കഴിഞ്ഞ മുഴുവൻ പ്രവാസി മലയാളികൾക്കും പങ്കെടുക്കാവുന്ന തരത്തിലാണ് ഈ വർഷം സംഘടിപ്പിക്കുന്നത്.

50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരന്മാരുടെ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുക.


🔔 Follow Us
Join GULF NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, മലയാളത്തിലുള്ള, മൗലികമായ രചനകൾ ആയിരിക്കണം അവാർഡ് നിർണയത്തിന് അയക്കേണ്ടത്. രചനകളിൽ രചയിതാവിന്റെ പേരോ മറ്റു വ്യക്തിഗത വിവരങ്ങളോ ഉൾക്കൊള്ളിക്കരുത്. വിദേശരാജ്യത്ത് താമസിക്കുന്ന പ്രവാസി ആണെന്ന് തെളിയിക്കുന്ന രേഖകളും, മൊബൈൽ നമ്പർ ഉൾപ്പടെയുള്ള മേൽവിലാസവും രചനയോടൊപ്പം പ്രത്യേകമായി അയക്കണം.

രചനകൾ പിഡിഎഫ് ഫോർമാറ്റിൽ [email protected] , [email protected] എന്നീ ഇമെയിൽ വിലാസങ്ങളിൽ സെപ്തംബർ 5, 2022 നു മുൻപായി കിട്ടത്തക്കവിധം അയക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് (00974) 55859609, 33310380, 55659527 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0623 seconds.