main

എൻ.എം.സി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സൗജന്യ ആരോഗ്യ പരിശോധന നടത്തി

ദിനൂപ് ചേലേമ്പ്ര | | 1 minute Read

3525-1661006305-img-20220820-wa0011

അൽ ഐൻ : എൻ.എം.സി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, അൽ ഐൻ, കുട്ടികൾക്കായുള്ള സൗജന്യ ആരോഗ്യ പരിശോധന നടത്തി

ഫാമിലി കെയർ അതോറിറ്റിയിലെ ജീവനക്കാർക്കും, അവരുടെ സംരക്ഷണയിലുള്ള കുട്ടികൾക്കുമാണ് സൗജന്യ പരിശോധന നടത്തിയത്.

എൻ.എം.സി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, അൽ ഐൻ, ഫാമിലി കെയർ അതോറിറ്റിയുമായി ചേർന്ന് ആരോഗ്യ ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു.

ഫാമിലി കെയർ അതോറിറ്റിയുടെ കീഴിലുള്ള പാർപ്പിട സമുച്ചയത്തിൽ ഓഗസ്റ്റ് 8, 9 തീയതികളിലാണ് കാമ്പയിൻ നടത്തിയത്. ആനുകാലിക പ്രതിരോധ പരിശോധനകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനൊപ്പം, നൂറിലധികം ജീവനക്കാർക്കും കുട്ടികൾക്കും മെഡിക്കൽ സ്‌ക്രീനിംഗും ഡോക്ടറുടെ കൺസൾട്ടേഷനും ലഭ്യമായി.


🔔 Follow Us
Join GULF NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ആനുകാലിക പ്രതിരോധ പരിശോധനകളുടെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യകരമായജീവിതശൈലിയെക്കുറിച്ചും ഞങ്ങളുടെ ജീവനക്കാരിലേക്കും കുട്ടികളിലേക്കും അവബോധം പകരാൻ ഈ കാമ്പെയിൻ സഹായിച്ചെന്ന് ഫാമിലി ഹെൽത്ത് അതോറിറ്റിയുടെ സപ്പോർട്ട് സർവീസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഖലീഫ അൽ കാബി പറഞ്ഞു.

Dr. മസ്സ സലാഹൽഡിൻ, ജനറൽ പ്രാക്ടീഷണർ, എൻ.എം.സി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, അൽ ഐൻ, കുട്ടികളിലെ അരോഗ്യസ്ഥിതി വിലയിരുത്തി, കുറച്ച് പേരിൽ കാഴ്ച പ്രശ്നങ്ങൾ ഉള്ളതായിട്ട് കണ്ടെത്തി. അവരുടെ ആരോഗ്യം നിലനിർത്താൻ സ്‌ക്രീനിംഗ് മൂന്നുമാസത്തിലൊരിക്കൽ നടത്തുമെന്നും അവർ കൂട്ടിച്ചെർത്തു.

ഫാമിലി കെയർ അതോറിറ്റിയുടെ കീഴിലുള്ള ജീവനക്കാരുടെയും അവരുടെ സംരക്ഷണയിലുള്ള കുട്ടികളുടെയും ആരോഗ്യം, ക്ഷേമം എന്നിവ ലക്ഷ്യമിട്ട് നടത്തിയ കാമ്പയിനിൽ ഞങ്ങളുമായി സഹകരിച്ചതിന് ഫാമിലി കെയർ അതോറിറ്റിയുടെ മാനേജ്മെന്റിന് ഇജാസ് അഹമ്മദ്, മെഡിക്കൽ ഡയറക്ടർ, എൻ.എം.സി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, അൽ ഐൻ, നന്ദി അറിയിച്ചു.

ഫാമിലി കെയർ അതോറിറ്റിയുടെ കീഴിൽ ഇപ്പോൾ 4 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് ഉള്ളത്, കൂടുതലും ആൺകുട്ടികളാണ്. അവരുടെ ആഹാര, മെഡിക്കൽ ആവശ്യങ്ങൾക്ക് പുറമേ അവരുടെ വിദ്യാഭ്യാസവും ഫാമിലി കെയർ അതോറിറ്റി നോക്കിവരുന്നു. ജബൽ ഹഫീത് ഏരിയയ്ക്ക് സമീപമുള്ള സർക്കാർ സ്കൂളുകളിലാണ് കുട്ടികൾ പഠിക്കുന്നത്.


UAE

RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0718 seconds.