main

അധ്യാപനം മഹത്തരമായ സേവനം : നാസർ മുഹമ്മദ് അൽ ഇയാർ

ദിനൂപ് ചേലേമ്പ്ര | | 2 minutes Read

3634-1663690268-img-20220920-wa0002

കുവൈത്ത് സിറ്റി : ഭാവി തലമുറക്ക് ഉപകാരപ്രദമായ വിജ്ഞാനം പകർന്നുകൊടുക്കുന്ന അധ്യാപനം
ഭൂമിയിലെ ഏറ്റവും മഹത്തരമായ സേവനമാണെന്ന് സൽസബീൽ അൽ ഖൈരിയ ചെയർമാൻ നാസർ മുഹമ്മദ് അൽ ഇയാർ പറഞ്ഞു.

കെ.ഐ.ജി. വിദ്യാഭ്യാസ ബോർഡ് അധ്യാപകർക്ക് വേണ്ടി സംഘടിപ്പിച്ച അഞ്ച് ദിവസത്തെ ട്രെയിനിംഗ് വർക് ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് കെ.ഐ.ജി. നടത്തുന്ന വൈവിധ്യമായ പ്രവർത്തനങ്ങൾക്ക് അദ്ദേഹം പിന്തുണ അറിയിച്ചു.

സൽസബീൽ ജനറൽ മാനേജർ അഹ്‌മദ്‌ മുഹമ്മദ് അൽ ഫാരിസി, ശൈഖ് മുസ്തഫ അൽ ഷർഖാവി, ഡോക്‌ടർ ഇബ്റാഹീം അൽ രിഫാഇ എന്നിവർ ആശംസ പ്രസംഗം നടത്തി.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അസിസ്റ്റൻറ് ഡയറക്റ്റർ മുത് ലഖ് ഹായിഷ് അൽ മുതൈരി, ഈസ സഅദ് അൽ ഖുളർ, കെ.ഐ.ജി. പ്രസിഡണ്ട് പി.ടി. ശരീഫ്, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവ്വൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

കേരള മദ്‌റസ എഡ്യൂക്കേഷൻ ബോർഡ് പ്രതിനിധി ഷാക്കിർ കുന്നത്ത് ട്രൈനിംഗിന് നേതൃത്വം നൽകി. അഞ്ച് ദിവസങ്ങളിലായി നടന്ന ട്രൈനിംഗിൽ വിവിധ സെഷനുകളിൽ ഏഴ് മദ്‌റസകളിൽ നിന്നുള്ള നൂറോളം അധ്യാപകരും വിവിധ മദ്റസകളിലെ പ്രിൻസിപ്പാൾമാരും പങ്കെടുത്തു.

പുതിയ പഠന രീതികൾ, അറബി ഭാഷാ പഠനം, ഖുർആൻ പഠനം, കുട്ടികളുടെ സ്വഭാവ സംസ്കരണ രീതികൾ, അധ്യാപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നടന്നത്. ഹെവൻസ് സിലബസ് അനുസരിച്ച് സ്‌കൈ വൺ ക്ളാസുകളിലെ ടീച്ചർമാർക്കുള്ള പ്രത്യേക പരിശീലനവും ഉണ്ടായിരുന്നു.

സൽസബീൽ അൽ ഖൈരിയ്യ ചെയർമാൻ നാസർ മുഹമ്മദ് അൽ ഇയാറിനുള്ള ഉപഹാരം കെ.ഐ.ജി.പ്രസിഡണ്ട് പി.ടി.ശരീഫും ട്രെയിനർ ഷാക്കിറിനുള്ള ഉപഹാരം സൽസബീൽ ഖൈരിയ്യ ചെയർമാൻ നാസർ മുഹമ്മദ് അൽ ഇയാറും കൈമാറി. ദസ് മ അമാനത്തുൽ ആമ്മ ഔഖാഫ് ട്രൈനിംഗ് സെന്ററിൽ നടന്ന ട്രൈനിംഗിന് വിദ്യാഭ്യാസ ബോർഡ് ഡയറക്‌ടർ അബ്‌ദു റസാഖ് നദ്‌വി യും സെക്രട്ടറി പി.ടി ഷാഫി നേതൃത്വം നൽകി


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.77 MB / ⏱️ 0.0741 seconds.