main

നാദ് അല്‍ ഹമര്‍ മാള്‍ പൂര്‍ത്തിയാക്കിയതായി യൂണിയന്‍ കോപ്

Anonymous | | 2 minutes Read

3660-1664101968-croped

ദുബൈ: നാദ് അല്‍ ഹമര്‍ മാള്‍ പദ്ധതി പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് ദുബൈ ആസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ സ്ഥാപനമായ യൂണിന്‍ കോപ്. മികച്ച ഷോപ്പിങ് അനുഭവം നല്‍കുക ലക്ഷ്യമിട്ട് കൊണ്ട് തുടങ്ങുന്ന മാളില്‍ ഇപ്പോള്‍ തന്നെ 100 ശതമാനവും വാടകയ്ക്ക് നല്‍കി കഴിഞ്ഞു. 2022 സെപ്തംബര്‍ 29ന് മാള്‍ തുറന്നു നല്‍കും. ഇതോടെ പുതിയ മാളും ദുബൈയിലെ മുന്‍നിര ഷോപ്പിങ് കേന്ദ്രങ്ങളുടെ പട്ടികയില്‍ ചേര്‍ക്കപ്പെടും. പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാനും വ്യാപിപ്പിക്കാനും, സമൂഹത്തെ സേവിക്കാനും മികച്ച ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യാനുമുള്ള കോഓപ്പറേറ്റീവിന്റെ പദ്ധതികളുടെ ഭാഗമാണിത്.

കമ്മ്യൂണിറ്റി മാളുകളുടെ വിഭാഗത്തില്‍പ്പെടുന്ന പുതിയ മാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 100 ശതമാനവും പൂര്‍ത്തിയാക്കിയതായി ഇന്‍വെസ്റ്റ്‌മെന്റ് ഡിവിഷന്‍ ഡയറക്ടര്‍ എഞ്ചിനീയര്‍ മദിയ അഹ്മദ് അല്‍ മര്‍റി പറഞ്ഞു. 169,007 ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്ന കെട്ടിടം 117,349 ചതുരശ്ര അടി സ്ഥലത്താണ് നിര്‍മ്മിച്ചിട്ടുള്ളത്. രണ്ട് നിലകളാണ് മാളിനുള്ളത്. ഗ്രൗണ്ട് ഫ്‌ലോറില്‍ 26 കടകളും മൂന്ന് കിയോസ്‌കുകളും ഉണ്ട്. ഒന്നാം നിലയില്‍ 17 കടകളാണ് ഉള്ളത്. ആകെ 21,331 ചതുരശ്ര അടി കൊമേഴ്‌സ്യല്‍ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 42,943 ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്ന യൂണിയന്‍ കോപ് ഹൈപ്പര്‍മാര്‍ക്കറ്റും ഒന്നാം നിലയിലുണ്ട്. ഔട്ട്‌ഡോര്‍ പാര്‍ക്കിങ് സ്‌പേസിന് പുറമെ 157 പാര്‍ക്കിങ് സ്‌പേസുകളും മാളിലുണ്ട്.

സുപ്രധാന സ്ഥലത്താണ് പുതിയ മാള്‍ സ്ഥിതി ചെയ്യുന്നത്. പുതിയ മാള്‍ നാദ് അല്‍ ഹമറിലെയും പരിസര പ്രദേശങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് വേണ്ട സേവനങ്ങള്‍ നല്‍കുമെന്ന് അവര്‍ പറഞ്ഞു. നിക്ഷേപകരും വാടകക്കാരും വളരെയധികം താല്‍പ്പര്യം പ്രകടിപ്പിച്ച മാളില്‍ റെക്കോര്‍ഡ് സമയത്തിലാണ് എല്ലാ സ്ഥലങ്ങളും വാടകയ്ക്ക് കൊടുത്തത്. ഫാര്‍മസികള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, പെര്‍ഫ്യൂം ഷോപ്പുകള്‍, ജുവലറികള്‍, ഹെല്‍ത്ത് ക്ലിനിക്കുകള്‍, സലൂണുകള്‍, ഫാബ്രിക്‌സ്, അബായകള്‍, തയ്യല്‍ക്കടകള്‍ എന്നിവയുള്‍പ്പെടെയുള്ള കടകളാണ് മാളിലുള്ളത്. പ്രശസ്തമായ പ്രാദേശിക, അന്താരാഷ്ട്ര ബ്രാന്‍ഡുകളും ഉള്ളതിനാല്‍ ഇതൊരു മികച്ച ഷോപ്പിങ് സ്ഥലമായിരിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ വാസല്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി, ദുബൈ മുന്‍സിപ്പാലിറ്റി, ദീവ, എത്തിസലാത്, സിവില്‍ ഡിഫന്‍സ്, റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മറ്റ് അധികൃതര്‍ എന്നിവയുള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ പങ്കാളികള്‍ വഹിച്ച പങ്കിനും സംഭാവനകള്‍ക്കും എഞ്ചി. അല്‍ മര്‍റി നന്ദി അറിയിച്ചു.


🔔 Follow Us
Join GULF NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പുതിയ മാള്‍, കോഓപ്പറേറ്റീവിലെ തന്ത്രപ്രധാനമായ സ്റ്റോക്കിന്റെ അനുപാതം വർധിപ്പിക്കുമെന്നും, അറിയപ്പെടുന്ന അന്താരാഷ്ട്ര, പ്രാദേശിക ബ്രാൻഡുകൾ ഉൾക്കൊള്ളുന്നതിനാൽ പുതിയ ഷോപ്പിംഗ് പാറ്റേണുകളും ഇതില്‍ ഉൾപ്പെടുമെന്നും ഓപ്പറേഷന്‍സ് ഡിവിഷന്‍ ഡയറക്ടര്‍ ഹാരിബ് മുഹമ്മദ് ബിന്താനി പറഞ്ഞു . ദുബായിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങളിലെ വര്‍ധനവിന് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും, ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നതിനും അവരുടെ ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്തുന്നതിനും ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി ഉയർന്ന നിലവാരമുള്ളതും സുരക്ഷിതവും ആരോഗ്യകരവുമായ പ്രാദേശികവും അന്തർദേശീയവുമായ ഉൽപ്പന്നങ്ങൾ നൽകാൻ സഹകരണസംഘം നിരന്തരം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശീതീകരണ ഉപകരണങ്ങൾ, ഡിസ്‌പ്ലേ ഷെൽഫുകൾ, വിൽപന ഉപകരണങ്ങൾ, ഡിസ്‌പ്ലേ സ്‌ക്രീനുകൾ, ഉയര്‍ന്ന അന്താരാഷ്ട്ര നിലവാരവും നൂതനവുമായ, ഭക്ഷണങ്ങൾക്കായുള്ള സമഗ്രമായ ഡിസ്‌പ്ലേ കൗണ്ടറുകൾ എന്നിവയുൾപ്പെടെ എല്ലാ ഷോറൂം ഫർണിച്ചറുകളും വിതരണം ചെയ്യാനും വിന്യസിക്കാനുമുള്ള വാദ്ഗാനം നിറവേറ്റുന്നതാണ് ഡിപ്പാര്‍ട്ട്മെന്‍റെന്ന് അഡ്മിന്‍ അഫയേഴ്സ് വിഭാഗം ഡയറക്ടര്‍ മുഹമ്മദ് ബെറെഗാദ് അല്‍ ഫലസി പറഞ്ഞു. അഡ്മിനിസ്ട്രേഷൻ ഓഫീസുകളും ഇന്റേണൽ വെയർഹൗസ് ഉപകരണങ്ങളും റെക്കോർഡ് സമയത്ത് 100% പൂർത്തിയാക്കി ബന്ധപ്പെട്ട ഡിവിഷനുകൾക്കും വകുപ്പുകൾക്കും കൈമാറി, ഹൈപ്പർമാർക്കറ്റും പൂര്‍ത്തിയാക്കി.

ഓഹരി ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രയോജനകരമാകുക ലക്ഷ്യമിട്ടാണ് കോഓപ്പറേറ്റീവ് നാദ് അല്‍ ഹമര്‍ ഏരിയയില്‍ പുതിയ മാള്‍ തുറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നൂതന ആര്‍ക്കിടെക്ചറല്‍ രീതികള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ മാള്‍ പൂര്‍ത്തിയാക്കിയത്. ആധുനിക ഡിസൈനും മികച്ച ലൈറ്റിങും ഇതിന്റെ പ്രത്യേകതയാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സംഭാവനകള്‍ക്കുമായി പ്രത്യേക സ്ഥലവുമുണ്ട്. മാളിലെ സന്ദര്‍ശകറില്‍ നിന്ന് ലഭിക്കുന്ന സംഭാവനകള്‍ സമൂഹത്തിന് നന്മ ലഭിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും.

1984ലെ തുടക്കകാലം മുതല്‍ കോഓപ്പറേറ്റീവ് പിന്തുടരുന്ന സാമൂഹിക പ്രതിബദ്ധത ലക്ഷ്യങ്ങളുടെ ഭാഗമാണിത്.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.79 MB / ⏱️ 0.0724 seconds.