main

കുവൈറ്റ് ഒഐസിസി ഓണാഘോഷം: രാഹുല്‍ മാങ്കുട്ടത്തില്‍ മുഖ്യാതിഥി

Anonymous | | 1 minute Read

3747-1666595261-nri23102022ba10

കുവൈറ്റ് സിറ്റി: ഒ.ഐ.സി.സി കുവൈറ്റ് കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന "ഓണം - 2022' ഈ മാസം 28-ന് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍, ഖൈത്താന്‍ ബ്രാഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കുട്ടത്തില്‍ മുഖ്യാതിഥിയായിരിക്കും.

വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ ആരംഭിക്കുന്ന ആഘോഷത്തില്‍ പ്രശസ്ത ഗായകന്‍ ഷാഫി കൊല്ലം അവതരിപ്പിക്കുന്ന ഗാനമേളക്കു പുറമെ അത്തപ്പൂക്കളം,മഹാബലി എഴുന്നള്ളത്ത്, ചെണ്ടമേളം, പുലിക്കളി, സാംസ്‌കാരിക സമ്മേളനം, തിരുവാതിരക്കളി, ഒപ്പന, ഓണപ്പാട്ടുകള്‍, നാടന്‍പ്പാട്ടുകള്‍ തുടങ്ങിയ വിവിധയിനം കലാപരിപാടികളും, ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പരിപാടിയുടെ ഫ്‌ളയര്‍ കഴിഞ്ഞ ദിവസം അബ്ബാസിയ പോപിന്‍സ് ഹാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആക്ടിങ് പ്രസിഡന്‍റ് എബി വരിക്കാട് ജന. സെക്രട്ടറി ബി. എസ്. പിള്ളക്ക് നല്‍കി പ്രകാശനം ചെയ്തു.

വാര്‍ത്തസമ്മേളനത്തില്‍ ആക്ടിങ് പ്രസിഡന്റ് എബി വരിക്കാട്, ജനറല്‍ സെക്രട്ടറി ബി. എസ്. പിള്ള, ജോണ്‍ തുരുത്തിക്കര, രാജീവ് നെടുവിലെമുറി എം.എ നിസാം, ജോയ് കരുവാളൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0697 seconds.