main

ഖുർആൻ സ്റ്റഡി സെന്റർ പരീക്ഷ 26 പേർക്ക് ഒന്നാം റാങ്ക്

വെബ് ടീം | | 1 minute Read

3781-1667451237-2022110305495875678-1

കുവൈത്ത് സിറ്റി: വിശുദ്ധ ഖുർആനിലെ ആലു ഈംറാൻ അധ്യായത്തെ അടിസ്ഥാനമാക്കി ഖുർആൻ സ്റ്റഡി സെന്റർ കുവൈത്ത് നടത്തിക്കൊണ്ടിരുന്ന കോഴ്‌സിന്റെ കഴിഞ്ഞ ദിവസം നടന്ന പരീക്ഷയിൽ നൂറ് ശതമാനം മാർക്ക് നേടി 26 പേർ ഒന്നാം റാങ്ക് നേടി. 34 പേർ 29 മാർക്ക് നേടി രണ്ടാം റാങ്കും 23 പേർ 28 മാർക്ക് നേടി മൂന്നാം റാങ്കും നേടി .

വിജയികളായി. ഏറ്റവും കുറഞ്ഞ സമയമെടുത്ത് മുഴുവൻ ഉത്തരവും നൽകി പരീക്ഷ എഴുതി തീർത്ത ഒന്നാം റാങ്കുകാരിൽ നിന്ന് സമീറ അബ്‌ദുൽ അസീസ് ഒന്നാം സ്ഥാനത്തിനും സൽ‍മ മുഹമ്മദ് രണ്ടാം സ്ഥാനത്തിനും എസ് പി ഹുസ്‌ന മൂന്നാം സ്ഥാനത്തിനും അർഹരായി. ഫഹാഹീൽ യൂണിറ്റി സെന്ററിൽ വെച്ചാണ് ഖുർആൻ സ്റ്റഡി സെന്റർ കൺവീനർ നിയാസ് ഇസ്‌ലാഹി കെ.ഐ.ജി. ഫേസ് ബുക്ക് ലൈവിലൂടെ പരീക്ഷ ഫലം പ്രഖ്യാപിച്ചത്.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ആലു ഈംറാൻ അധ്യായത്തിലെ 102 മുതൽ 151 വരെയുള്ള വാക്യങ്ങൾ ഉള്ളടക്കമാക്കി നടന്ന മൂന്നാം ഘട്ട കോഴ്‌സ് പരീക്ഷയുടെ വിജയികളെയാണ് പ്രഖ്യാപിച്ചത്. ഓപൺ ബുക്ക് രൂപത്തിൽ ഓൺലൈനിൽ നടന്ന പരീക്ഷയിൽ 421 പേർ പങ്കെടുത്തു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന 20 സെന്ററുകളിൽ ഓൺലൈനിലും ഓഫ്‌ലൈനിലും പഠിക്കുന്ന വിദ്യാർത്ഥികളാണ് പ്രധാനമായും പരീക്ഷയിൽ പങ്കെടുത്തത്.
കുവൈത്തിന് പുറമെ സൗദി അറേബ്യ, യു. എ.ഇ., ഇന്ത്യ, ഇംഗ്ളണ്ട്, ബഹ്‌റൈൻ നിന്നുള്ളവരും പരീക്ഷയിൽ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ പിന്നീട് വിതരണം ചെയ്യുന്നതാണ്.

വിവിധ സെന്ററുകളിൽ നവംബർ 4 മുതൽ പുതിയ കോഴ്‌സ് ആരംഭിക്കുന്നതാണ്. ക്ളാസുകളുടെ വിവരങ്ങൾ അറിയുന്നതിനും പങ്കെടുക്കുന്നതിനും +965 65051113 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0899 seconds.