main

കെ എം ആർ എം വിളവോത്സാവം നവംബർ -11ന്

വെബ് ടീം | | 1 minute Read

കുവൈറ്റ്‌ സിറ്റി :
കുവൈറ്റ്‌ മലങ്കര റൈറ്റ് മൂവ്മെന്റ് (കെ എം ആർ എം ) 2022 വർഷത്തെ ആദ്യഫലപ്പെരുനാൾ “വിളവോത്സവം 2022” വിവിധ കലാപരിപാടികളോടും , കായിക, കലാ മത്സരങ്ങളോടും കൂടി നവംബർ 11 വെള്ളിയാഴ്ച രാവിലെ 8 മുതൽ രാത്രി 8 മണി വരെ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് വളരെ ആഘോഷപൂർവം കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുകയാണ്.

3793-1667983565-img-20221109-wa0014


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കെ എം ആർ എം ന്റെ വിവിധ ഏരിയാകളിലെ സെക്ടറുകളെ ഉൾപ്പെടുത്തി നടത്തുന്ന, പൂക്കളമത്സരത്തോടു കൂടി ആഘോഷങ്ങൾക്കു തുടക്കം കുറിക്കുകയായി. ആഘോഷങ്ങൾക്ക് മനോഹാരിത കൂട്ടുന്നതിനായി ഇരുപത്തിയെട്ടു കുടുംബകൂട്ടായ്‌മകളെ അണിനിരത്തിയുള്ള വിളംബരറാലിയും, ആദ്യഫല ലേലവും, കുട്ടികൾക്കും മുതിർന്നവർക്കും വൈവിധ്യമാർന്ന കലാ,കായിക മൽസരങ്ങളും, തുടർന്ന് കുവൈറ്റിലെ മുൻനിര ടീം അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.

കുവൈറ്റിലെ ഭക്ഷണ പ്രേമികൾക്ക് ആവേശം പകരുന്നതിനായി വിവിധ തരം ഭക്ഷണശാലകളും ,തട്ടുകടയും ക്രമീകരിച്ചിരിക്കുന്നു. നവംബർ 11- നു
നടക്കുന്ന വിളവോത്സവ മാമാങ്കത്തിലേക്കു എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0659 seconds.