main

കേരള സോഷ്യൽ സെന്‍റർ ഇൻഡോർ ബാഡ്‌മിന്‍റൻ ടൂർണമെന്‍റ് നടത്തി

Anonymous | | 1 minute Read

3803-1668173578-nrir11112022ua3

അബുദാബി: കേരള സോഷ്യൽ സെന്‍റർ സംഘടിപ്പിച്ച രണ്ടാമത് ഇൻഡോർ ബാഡ്‌മിന്‍റൻ ടൂർണമെന്‍റ് സമാപിച്ചു. നവംബർ 5 , 6 തീയതികളിലായി നടന്ന മത്സരത്തിൽ ലെവൽ എ ലെവൽ ബി എന്നീ വിഭാഗങ്ങളുണ്ടായിരുന്നു. നിരവധി ബാഡ്‌മിന്‍റൻ പ്രേമികൾ മത്സരം കാണുവാനും മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുവാനും കെ എസ് സി യിൽ എത്തിയിരുന്നു.

കെ എസ് സി ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ സ്വാഗതം പറഞ്ഞ സമാപന ചടങ്ങിൽ പ്രസിഡന്റ് വി പി കൃഷ്ണകുമാർ അദ്ധ്യക്ഷം വഹിച്ചു. സ്പോർട്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന മത്സരം നിയന്ത്രിച്ചത് സോർബസ് ഫെർണാഡസും ലാലി ഡിസ്‌നിയുമാണ്.


🔔 Follow Us
Join GULF NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ലെവൽ എ വിഭാഗത്തിൽ ഹരിയും ഷബീബും നയിച്ച അമിഗോസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ രണ്ടാം സ്ഥാനം ഷഹീറും ഷംനാദും നയിച്ച എസ് & എസ് നേടി. ലെവൽ ബി വിഭാഗത്തിൽ ഒന്നാം സ്ഥാനം മോനിഷും ആന്‍റണിയും നയിച്ച ഫീനിക്സ് അബുദാബിയും രണ്ടാം സ്ഥാനം ബിജിത്തും ഷിജോയിയും നയിച്ച ഫ്ലയിങ് സ്റ്റാറും നേടി. പ്ലയർ ഓഫ് ദി ടൂർണമെന്‍റ് ആയി അമിഗോസ് ടീമിന്‍റെ ഹരിയെ തെരഞ്ഞെടുത്തു.

സ്പോർട്സ് സെക്രട്ടറി ഉബൈദും , അസിസ്റ്റന്‍റ് സ്പോർട്സ് സെക്രട്ടറി ലതീഷ് ശങ്കറും ചേർന്ന് സമ്മാനദാന ചടങ്ങ് നിയന്ത്രിച്ചു


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0689 seconds.