main

"ഫിറ" കുവൈറ്റ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ചെസ്സിൽ രാമപുരം | | 2 minutes Read

4030-1681842914-img-20230418-wa0015
അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ രജിസ്ട്രേഡ് സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ റെജിസ്ട്രേഡ് അസ്സോസിയേഷൻസ് കുവൈറ്റ്. ഇഫ്താർ സംഗമം സംഘടിപ്പിച്ചു

4030-1681842836-img-20230418-wa0014
അൻവർ സെയ്ദ് മുഖ്യപ്രഭാഷണം നടത്തുന്നു.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് നടന്ന ഇഫ്‌താർ സംഗമത്തിൽ അമൽ ലത്തീഫിന്റെ പ്രാർത്ഥനാ ഗാനം ആലപിച്ചു. സലിംരാജ് (ആക്ടിങ് കൺവീനർ , ഫിറ) അദ്ധ്യക്ഷത വഹിച്ച യോഗം ശ്രീ: അബ്ദുൾ അസീസ് മാട്ടുവേലിൽ (ഡെപ്യൂട്ടി ജനറൽ മാനേജർ ജോയ് ആലുക്കാസ് എക്സ്ചേഞ്ച്) ഉത്ഘാടനം ചെയ്തു. ഫിറ കുവൈറ്റ് പ്രവാസി സമൂഹത്തിലും സംഘടന പ്രവർത്തന രംഗത്തും നടത്തിയ പ്രവർത്തനങ്ങളും, ഇടപെടലുകളും വിശദീകരിക്കുകയും നേതൃത്വം നൽകിയ ബാബു ഫ്രാൻസിസിനെ അഭിനന്ദിക്കുകയും ചെയ്തു.

പ്രഗത്ഭ വാഗ്മിയും സാമൂഹ്യ പ്രവർത്തകനുമായ അൻവർ സയ്യിദ് മുഖ്യാപ്രഭാഷണം നടത്തി. ഇത്തരം കൂടി ചേരലുകളുടെ പ്രസക്തി വർത്തമാന കാലത്ത് വർദ്ധിച്ചിരിക്കുന്നതായും, മതങ്ങൾ തമ്മിൽ പരസ്പരം അറിയുന്നത് അകൽച്ച കുറയുവാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഫിറ കുവൈറ്റ് പ്രതിനിധികൾ
കുവൈറ്റിലെ ജില്ലാ അസോസിയേഷൻ പ്രതിനിധികൾ, സാമുദായിക, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മാധ്യമ, ബിസിനസ്സ് മേഖലകളിലും ആതുര ശുശ്രുഷ രംഗത്ത് പ്രവർത്തിക്കുന്നവരും സൗഹൃദ ഇഫ്ത്താർ സംഗമത്തിൽ സന്നിഹിതരായിരുന്നു.

ചാൾസ് പി ജോർജ് (ജനറൽ സെക്രട്ടറി, ഫിറ ) സ്വാഗതം പറഞ്ഞു .ഫിറയുടെ പ്രവർത്തനങ്ങൾ ഷൈജിത് കെ(പ്രോഗ്രം കൺവീനർ ) സദസിന് പരിചയപ്പെടുത്തി.
വർഗീസ് പോൾ (കുവൈറ്റ് മലയാളി സമാജം ) , ബേബി ഔസേഫ് (കേരള അസോസിയേഷൻ), ജീവ്സ് എരിഞ്ചേരി(ഓ എൻ സി പി) കുമാർ (പൽപക്) ,
മാത്യു ചെന്നിത്തല, അനിൽകുമാർ (അജ്പാക്) എബി അത്തിക്കയം (പി ഡി എ) ബ്ലസൻ (വാക്ക് ), ബിനിൽ സക്കറിയ( കേര)സുമേഷ് (ടെക്സാസ് ),നജീബ് പി വി (കെ.ഡി ഏ) ജിജി മാത്യൂ (ഫോക്കസ് ) ,അലക്സ് മാത്യു(കെ.ജെ.പി.എസ്) ,ജസ്റ്റിൻ (കോട്പാക്ക്), അബ്ദുൾ കരീം( കെ ഇ എ)
ബാലകൃഷ്ണൻ ( ഫോക്ക്)
ബഷീർ ബാത്ത (കെ.ഡി എൻ ഏ), നിസാം (ട്രാക്ക്) ബിജോ പി ബേബി( അടൂർ എൻ ആർ ഐ) വി ജോ പി തോമാസ്( കെ കെ സി ഒ) മാത്യു ജോൺ( മലയാളി മാക്കോ) മുബാറക് കാബ്രത്ത്, ഷെറിൻ മാത്യു, രാജൻ തോട്ടത്തിൽ, മധു മാഹി എന്നിവർ ആശംസകൾ നേർന്നു. സജിമോൻ, സൈലേഷ്,
റോയി ആൻഡ്രുസ് ,ജിഞ്ചു ചാക്കോ, സണ്ണി മിറാൻഡ എന്നിവർ നേതൃത്വം നൽകി.പരിപാടിയുടെ പ്രായോജകരായ മലബാർ ഗോൾഡ് & ഡയമണ്ട് ഗ്രൂപ്പിനും, ആലുക്കാസ് എക്സ്ചേഞ്ചിനും , മെട്രോ മെഡിക്കൽ ഗ്രൂപ്പിനും, അൽ വഹീദ ഗ്രൂപ്പിനും, ഇഫ്താറിൽ പങ്കെടുത്തവർക്കും വാസു മമ്പാട് നന്ദി പറഞ്ഞു


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.73 MB / ⏱️ 0.0010 seconds.