main

കൊല്ലം ഫെസ്റ്റ് കൂപ്പൺപ്രകാശനം ചെയ്തു.

ചെസ്സിൽ രാമപുരം | | 1 minute Read

4067-1686385029-img-20230610-wa0025
ഫോട്ടോ :- ജോയ് ജോൺ തുരുത്തിക്കര കൂപ്പൺ ഷാജി ശാമുവലിന് നൽകുന്നു

കുവൈറ്റ് സിറ്റി :-കൊല്ലം ജില്ല നിവാസികളുടെ കുവൈറ്റിലെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് പതിനെഴാമത് വാർഷികാഘോഷം കൊല്ലം ഫെസ്റ്റ് 2023 "സ്നേഹനിലാവ് " എന്ന പേരിൽ ഒക്ടോബർ പതിമൂന്നിന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്ക്കൂളിൽ പ്രോഫസർ ഗോപിനാഥ് മുതുകാടിനെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്നു.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നാട്ടിൽ നിന്നുള്ള പ്രശസ്ത കലാകാരൻമാരുടെയും സമാജം അംഗങ്ങളുടെയും വിവിധ കലാപരിപാടികളും ഇന്ത്യൻ സ്ക്കൂൾ കുട്ടികൾക്കായി ഗോപിനാഥ് മുതുകാടിന്റ മോട്ടിവേഷൻ ക്ലാസും സംഘടിപ്പിക്കും. കൊല്ലം ഫെസ്റ്റ് 2023 യുടെ കൂപ്പൺ പ്രകാശനം പ്രോഗ്രാം ജനറൽ കൺവീനർ സലിം രാജിന്റെ അദ്ധ്യക്ഷതയിൽ രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര കൂപ്പൺ കൺവീനർ ഷാജി ശാമുവലിന് നൽകി പ്രകാശനം ചെയ്തു.

ജനറൽ സെക്രട്ടറി ബിനിൽ റ്റി.ഡി. ആക്ടിംഗ് പ്രസിഡന്റ് അനിൽകുമാർ, ട്രഷറർ തമ്പിലൂക്കോസ്, സെക്രട്ടറി റെജി മത്തായി, വനിത ചെയർ പെഴ്സൺ രൻജന ബിനിൽ, വനിത വേദി ട്രഷറർ ഗിരിജ അജയ് , ഫെസ്റ്റ് കമ്മറ്റി അംഗങ്ങളായ ശശികുമാർ കർത്ത, സംഗീത് സുഗതൻ, അജയ് നായർ , വർഗ്ഗീസ് സി.ഐ, ബിനു ബന്യാമൻ, നൈസാം റാവുത്തർ, ജോയ് തോമസ്, രാജൂ വർഗ്ഗീസ് , ഓഡിറ്റർ ഷാജഹാൻ, അബ്ദുൽ നിയാസ് എന്നിവർ സംസാരിച്ചു. ഷാജി ശാമുവൽ സ്വാഗതവും കൊല്ലം ഫെസ്റ്റ് ജോ: കൺവീനർ സജിമോൻ തോമസ് നന്ദിയും പറഞ്ഞു . സംഘടന സെക്രട്ടറി ലിവിൻ വർഗ്ഗീസ്, ജോ.ട്രഷറർ സലിൽ വർമ്മ, റിനിൽ രാജൂ, എന്നിവർ നേതൃത്വം നൽകി.*


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0660 seconds.