main

കോട്ടയം ഡിസ്ട്രിക്ട് അസ്സോസിയേഷൻ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി .

വെബ് ടീം | | 1 minute Read

4089-1690539396-img-20230728-wa0070
ഉപദേശസമതി അംഗം മോഹൻ ജോർജ്‌ ഉമ്മൻചാണ്ടിയെ അനുസ്മരിച്ചുകൊണ്ട് സംസാരിക്കുന്നു.

കുവൈറ്റ് : കുവൈറ്റിലുള്ള കോട്ടയം ഡിസ്ട്രിക്ട് അസ്സോസിയേഷൻ (KDAK) എക്സിക്യൂട്ടീവ് കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണം നടത്തി.

അബ്ബാസിയാ ഹൈ ഡൈൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രസിഡന്റ് ചെസ്സിൽ ചെറിയാൻ രാമപുരം അധ്യക്ഷത വഹിച്ചു.

കോട്ടയം ജില്ലയുടെ പുത്രനായ ഉമ്മൻ‌ചാണ്ടി രാക്ഷ്ട്ട്രീയ ജാതി മത ഭേതമന്യേ നിസ്വാർത്ഥമായ ജനസേവനത്തിലൂടെ കേരള ജനതയുടെ മുഴുവൻ പൊന്നോമന പുത്രനായി മാറിയെന്നും , ഗാന്ധിജിയെ തന്റെ നേതാവും മാർഗദർശിയുമായി സ്വീകരിച്ച ഉമ്മൻ‌ചാണ്ടി തൻറെ ജീവിതം കൊണ്ട് അക്ഷരാർത്ഥത്തിൽ അത് തെളിയിക്കുകയും ചെയ്തു, വളരെ സാധാരണക്കാരുടെയും നിരാലംബരുടെയും മനസ്സ് മനസിലാക്കി പ്രവർത്തിച്ച ഈ നേതാവ് വർത്തമാന കാലത്തിന്റെ തീരാ നഷ്ടമാണെന്നും ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു കൊണ്ട് വിവിധ ആളുകൾ പറഞ്ഞു.

4089-1690539560-kuwait-2


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കോട്ടയംകാരായതു കൊണ്ട് തന്നെ അനുസ്മരിച്ച ആളുകളിൽ ബഹുപൂരിപക്ഷവും ഉമ്മൻചാണ്ടിയുമായി പല വിധത്തിലും ആത്മ ബന്ധമുള്ളവരായിരുന്നു.

മോഹൻ ജോർജ്‌ , അനിൽ പി അലക്സ് , സാം നന്ദിയാട്ട് , ഹരികൃഷ്‌ണൻ മോഹൻ , ട്രീസ്സ ലാലിച്ചൻ , ജോൺ പി എബ്രഹാം ,
കെ.ജെ ജോൺ , ബിജേഷ് പുതുപ്പള്ളി , ജെബി മാർക്കോസ് , മനോജ് മാത്യു , ഐവി അലക്സ് , ജോബിൻ മണർകാട് എന്നിവർ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.

4089-1690539725-kuwait-3

കൂടാതെ പങ്കെടുത്ത മുഴുവൻ ആളുകളും ഉമ്മൻചാണ്ടിയുടെ ചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തുകയും ചെയ്തു.
ജനറൽ സെക്രട്ടറി അജിത്ത്‌ സക്കറിയ പീറ്റർ സ്വാഗതവും , ട്രഷറർ അലക്സ് തൈക്കടവിൽ നന്ദിയും രേഖപ്പെടുത്തി.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0610 seconds.