main

ജീവകാരുണ്യ പ്രവര്‍ത്തകനായ തിരുവനന്തപുരം സ്വദേശി അബ്ദുറഷീദ് (73) മജ്മയില്‍ നിര്യാതനായി.

വെബ് ടീം | | 1 minute Read

3391-1657462464-keliobit

റിയാദ് - കേളി കലാസാംസ്‌കാരിക വേദി മജ്മ യൂണിറ്റ് അംഗവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ അബ്ദുറഷീദ് (73) മജ്മയില്‍ നിര്യാതനായി. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സ്വദേശിയായ അബ്ദുള്‍ റഷീദ് 40 വര്‍ഷമായി മജ്മയിലെ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.


🔔 Follow Us
Join GULF NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കേളിയുടെ മജ്മ യൂണിറ്റ് രൂപീകരണ കാലം മുതല്‍ പ്രദേശത്ത് സംഘടന വളര്‍ത്തുന്നതില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച അബ്ദുള്‍ റഷീദ് ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി പൊതു സമൂഹത്തില്‍ നിറസാന്നിധ്യമായിരുന്നു.

ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മജ്മ കിംഗ് ഖാലിദ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണമടഞ്ഞത്. ഭാര്യ ഷൈല ബീബി, നസര്‍, സിമി, അഷ്‌കര്‍, എന്നിവര്‍ മക്കളും അന്‍സീര്‍ മരുമകനുമാണ്. മൃതദേഹം സൗദിയില്‍ സംസ്‌കരിക്കാനുള്ള നടപടിക്ക് കേളി മലസ് ഏരിയ ജീവകാരുണ്യ കമ്മറ്റിയും കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയും നേതൃത്വം നല്‍കുന്നു.
Thiruvananthapuram native Abdurasheed (73), a philanthropist, passed away in Majma.


RELATED

English Summary : Thiruvananthapuram Native Abdurasheed 73 A Philanthropist Passed Away In Majma in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.79 MB / ⏱️ 0.0632 seconds.