main

ഓസ്‌ട്രേലിയയിൽ വള്ളം കളി മത്സരവുമായി പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ

Anonymous | | 1 minute Read

3639-1663708941-pumaboatraceoct8-800x450-q85-crop-subsampling-2

പെർത്ത്: പ്യൂമ ജലോത്സവം സീസൺ 3 ഒക്ടോബർ 8ന്. ഓസ്‌ട്രേലിയൻ മലയാളികളുടെ മുഴുവൻ ശ്രദ്ധ ആകർഷിക്കുവാൻ കഴിഞ്ഞ വള്ളംകളി മത്സരങ്ങൾ ആയിരുന്നു കോവിഡിനെ അവഗണിച്ചുകൊണ്ട് പെർത്തിൽ കഴിഞ്ഞ രണ്ടു സീസണുകളിലായി പ്യൂമയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടത്. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകമായാണ് വള്ളം കളി മത്സരം നടത്തപ്പെടുന്നത്.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പുന്നമടക്കായലിൽ എല്ലാ വർഷവും നടത്തപ്പെടുന്ന നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ ഓസ്‌ട്രേലിയൻ മലയാളികൾ നടത്തുന്ന വള്ളം കളി ജലോത്സവങ്ങളുടെ ഈറ്റില്ലമായ കേരളക്കരയുടെ വീറും വാശിയും അതേപടി ഓസ്‌ട്രേലിയൻ മണ്ണിൽ പുനരവതരിപ്പിക്കുകയാണ്. പെർത്ത് മലയാളി അസ്സോസിയേഷന്റെ (പ്യൂമ) നേതൃത്വത്തിൽ ചരിത്രത്തിലാദ്യമായി 2020 ൽ അവതരിപ്പിച്ച പ്യൂമ ജലോത്സവം സീസൺ മൂന്ന് ഒക്ടോബർ മാസം 08 നു ശനിയാഴ്ച രാവിലെ 9 മണി മുതൽ പെർത്തിലെ ചാമ്പ്യൻസ് ലേക്കിൽ അരങ്ങേറുന്നു. ഏറെ പുതുമകളോടെയും അതിലേറെ വ്യത്യസ്തതകളോടെയും കേരളത്തിന് പുറത്ത് നടത്തുന്ന ഈ ജലോത്സവത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്യൂമ ഭാരവാഹികൾ അറിയിച്ചു.


RELATED

English Summary : News in Nri/oceania

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0847 seconds.