main

നോർവേയിലേക്കൊരു കപ്പൽ യാത്ര -3

വെബ് ടീം | | 3 minutes Read

3421-1657729060-img-20220713-wa0029

ടോം കുളങ്ങര

MSC GRANDIOSA

ഇന്ന് കപ്പൽ കടലിൽകൂടി മാത്രമാണ് ഓടുന്നത്. പറഞ്ഞിരുന്നതുപോലെ കപ്പൽക്കൊട്ടാരകാഴ്ചകൾക്കൊപ്പം അല്പം MSC ചരിത്രവും ചുരുക്കി പറയാം.

മെഡിറ്ററേനിയൽ ഷിപ്പിംഗ് കമ്പനി സ്വിറ്റ്സർലൻഡിൽ രജിസ്റ്റർ ചെയ്ത ഒരു ഇറ്റാലിയൻ ആഗോള ക്രൂയിസ് ലൈനാണ്.

3421-1657728653-img-20220713-wa0034

ഇറ്റലിയിലെ നേപ്പിൾസിൽ 1989-ലാണ് MSC സ്ഥാപിതമായത്. 2017 ലെ കണക്കനുസരിച്ച് 45 രാജ്യങ്ങളിൽ ഓഫീസുകളുള്ള MSC യിൽ ഏകദേശം 23,500 റോളം ആളുകൾ ജോലി ചെയ്യുന്നുണ്ട്.

കാർണിവൽ കോർപ്പറേഷനും, പി എൽ സി റോയലിനും ശേഷം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂയിസ് കമ്പനിയാണ് MSC ക്രൂയിസ്.

മെറവീലിയ പ്ലസ് സീരിസീലെ ആദ്യ കപ്പലാണ് ഗ്രാൻഡിയോസ. മെറവീലിയ എന്ന ഇറ്റാലിയൻ വാക്കിന്റെ അർത്ഥം വിസ്മയം എന്നാണ് ( amazement).

3421-1657728714-img-20220713-wa0031

കരയിലേയും കടലിലേയും പരിസ്ഥിതിയുമായി ഏറ്റവും ഇണങ്ങുന്ന രീതിയിലാണ് ഈ സീരിസിലെ കപ്പലുകൾ രൂപ കല്പന ചെയ്തിക്കുന്നത്.

ഹൈബ്രിഡ് എക്‌സ്‌ഹോസ്റ്റ് ഗ്യാസ് ക്ലീനിംഗ് സംവിധാനങ്ങളും അത്യാധുനിക മാലിന്യ സംസ്കരണങ്ങളും ഉൾക്കൊള്ളുന്ന ഈ കപ്പൽ ഡിജിറ്റൽ സാങ്കേതികവിദ്യയിലും മുൻപന്തിയിലാണ്.

3421-1657728982-img-20220713-wa0036

കപ്പലൽ പുറംതള്ളുന്ന നൈട്രജൻ ഓക്‌സൈഡിന്റെ 80 ശതമാനം കുറയ്ക്കാൻ സഹായിക്കുന്നു സെലക്ടീവ് കാറ്റലറ്റിക് റിഡക്ഷൻ സിസ്റ്റവും, അതുപോലെ സൾഫർ ഉദ്വമനം 97 ശതമാനം കുറയ്ക്കുന്ന ക്ലോസ്ഡ്-ലൂപ്പ് എക്‌സ്‌ഹോസ്റ്റ് ഗ്യാസ് ക്ലീനിംഗ് സിസ്റ്റവും ഘടിപ്പിച്ച എംഎസ്‌സിയുടെ ആദ്യത്തെ ക്രൂയിസ് കപ്പൽ കൂടിയാണിത് ഗ്രാഡിയോസ.

MSC ഗ്രാൻഡിയോസയും ബാക്കിയുള്ള മെറവിലിയ പ്ലസ് സീരീസ് കപ്പലുകളും ആഡംബര യാത്രയുടെ ലോകത്ത് വിനോദത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള ആളുകളുടെ ചിന്താഗതിക്ക് തന്നെ മാറ്റം വരുത്തുന്നു.

3421-1657729020-img-20220713-wa0035

ഒരു കപ്പൽ നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ അടിമരം ഇടുന്ന സമയത്ത് നടക്കുന്ന ഒരു സംഭവമാണ് നാണയ ചടങ്ങ് അഥവാ coin ceremony.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കപ്പൽ നിർമ്മാതാക്കൾ ഒന്നോ രണ്ടോ നാണയങ്ങൾ കപ്പലിനെ അനുഗ്രഹിക്കുന്നതിനും, അതിന്റെ നന്മയ്ക്കും ഭാഗ്യത്തിനുമായി പുതിയ കപ്പലിന്റെ കീൽബ്ലോക്കിന് കീഴിൽ പ്രതീകാത്മകമായി സ്ഥാപിക്കുന്നതാണ് coin Ceremony.

ഐതിഹാസികമായ കോയിൻ സെറിമണി കഴിഞ്ഞ് ആറ് മാസത്തിന് ശേഷം, നടന്ന ഫ്ലോട്ട് ഔട്ട് ചടങ്ങിൽ MSC ഗ്രാൻഡിയോസ മെഡിറ്ററേനിയൻ കടൽവെള്ളത്തിൽ ആദ്യമായി തൊട്ടു.

ഒരു ക്രൂയിസ് കപ്പലിന്റെ ഫ്ലോട്ട് ഔട്ട് എന്ന് പറഞ്ഞാൽ ആദ്യമായി ഒരു കപ്പൽ വെള്ളത്തിൽ സ്പർശിക്കുന്നതിനെയാണ്.

3421-1657728925-img-20220713-wa0042

ഈ സന്ദർഭം കപ്പൽ നിർമ്മാണത്തിലെ ഒരു സുപ്രധാന നിമിഷവും, ചരിത്രപരമായ ഒരു സമുദ്ര പാരമ്പര്യവുമാണ്.

2,421 പാസഞ്ചർ ക്യാബിനുകളിലായി 6,334 യാത്രക്കാരെ ഉൾക്കൊള്ളുന്ന മനോഹരിയായ ഗ്രാൻസിയോസയിൽ 60 ക്യാബിനുകൾ വീൽചെയർ യാത്രക്കാർക്കായി പ്രത്യേകം സജ്ജീകരിച്ചതാണ്.

ഈ കപ്പൽ രാജ്ഞിയെ സേവിക്കുന്നതിനായി 1,704 ജീവനക്കാരാണ് ഉള്ളത്. 331.43 മീറ്റർ നീളവും, 43 മീറ്റർ ബീമും, 65 മീറ്റർ ഉയരവും ഉള്ള ഈ ചലിക്കുന്ന കൊട്ടാരത്തിൽ നീന്തിക്കുളിക്കുവാൻ മാത്രം നാലു പൂളുകളും, ചൂടുവെള്ളത്തിലിരുന്ന് ആസ്വദിക്കുവാൻ 9 വിർപൂളുകളും, കളിക്കാനായി ഒരു ഫുഡ് ബോൾ ഗ്രൗണ്ടും ഉണ്ട്.

3421-1657728764-img-20220713-wa0043

ചെറുതും വലുതുമായ പത്ത് റെസ്ന്റോറന്റുകളും, 16 ബാറുകൾ കപ്പലിനകത്തും, അഞ്ചു ഓപ്പൺ ബാറുകൾ ഡക്കിന് പുറത്തും, ഷോകൾ നടത്തുവാൻ വിപുലമായ തിയറ്ററും, 1400 പേർക്ക് ഇരിക്കാവുന്ന ബൃഹത്തായ ബുഫേയും, ഫാഷൻ ജ്വല്ലറികളും, ബോട്ടിക്കുകളും, സ്പായും, കാസിനോയും, ജിംനേഷ്യയും, വാക്കിംഗിനായി പ്രത്യേക ട്രാക്കും, നിരവധി ലോഞ്ചുകളും, ബ്യൂട്ടി പാർലറും, ബാർബർ ഷോപ്പും, സോളാറിയവും, 32 ലിഫ്റ്റുകളുമൊക്കെയായി, നിറയെ കാഴ്ചക്കാരുമായി കടലിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഈ കടൽ റാണിയുടെ പരമാവധി വേഗത മണിക്കൂറിൽ 22.3 നോട്ടിക്കൽ മൈലാണ്. കേവുഭാരമാകട്ടെ 181,541 ഗ്രോസ് ടണ്ണും ആണ്.

3421-1657728830-img-20220713-wa0041

രണ്ട് റോയൽ സ്യൂട്ടുകളും 77 ഡീലക്സ് സൂട്ടുകളും ഇന്റീരിയൽ, ഡൂപ്ലക്സ് സ്യൂട്ടുകൾ എന്നിങ്ങനെ അനവധി സുഖസൗകര്യങ്ങളുമായി കപ്പലിന്റെ പതിനഞ്ചാം ഡക്കിന്റെ മുൻഭാഗം മുതൽ മുകളിലോട്ട് MSC Yacht club അംഗങ്ങൾക്കും ഫസ്റ്റ് ക്ലാസ്സുകാർക്കും മാത്രമുള്ളതാണ്.

അവിടേയ്ക്ക് സാധാ യാത്രക്കാർക്ക് പ്രവേശമില്ല. കപ്പലിന്റെ നാലാം നിലമുതലാണ് വെള്ളത്തിന് മുകളിൽ കാണാൻ സാധിക്കുക.

3421-1657728863-img-20220713-wa0039

മൊത്തം 19 നിലകളാണ് ഉള്ളത്. എൻജിൻ റൂമും, ലോൺട്രിയും മറ്റും കാണമെങ്കിൽ കപ്പലിനുള്ളിൽ തന്നെ സംഘടിപ്പിക്കുന്ന
മറ്റൊരു ടൂറുണ്ട്. അതിന് ഒരാൾക്ക് 75 യൂറോ കൊടുക്കണം. സമയക്കുറവു കാരണം ആ ടൂറ് നടത്താൻ പറ്റിയില്ല.

ഗ്രാൻഡിയോസാ മഹാറാണിയുടെ അസാധാരണമായ രൂപകല്പനയും സൗകര്യങ്ങളുടെ വിശാലമായ ശ്രേണിയും, സമ്മാനിക്കുന്ന അളവില്ലാത്ത വിനോദവും സേവനവും യാത്രക്കാർക്കും കുടുംബത്തിനും പറഞ്ഞാൽ തീരാത്ത സന്തോഷവും സ്വപ്ന തുല്യമായ അവധിക്കാലവും വാഗ്ദാനവും ചെയ്യുന്നു.

പ്രായഭേദമെന്യേ എല്ലാ യാത്രക്കാരുടേയും പ്രിയങ്കരിയായി MSC ഗ്രാൻഡിയോസ അതിന്റെ പ്രയാണം തുടർന്നുകൊണ്ടേയിരിക്കുന്നു.
A cruise to Norway -3


RELATED

English Summary : A Cruise To Norway 3 in Travel/places

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0176 seconds.