main

സ്വിറ്റ്സർലാൻഡിലെ ഷിനിഗെ പ്ലാറ്റെ എന്ന സുന്ദര മലനിര

ടോം കുളങ്ങര | | 1 minute Read

3783-1667461615-3c2332b9-81bd-40c1-a7d7-90b2a6706f85

പല മലമുകളിലൂടെ വിശാലമായ കാഴ്ചകൾ കണ്ട് നടക്കുന്ന ദൃശ്യങ്ങൾ കാണാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ എന്റെ കൂടെ പോന്നോളൂ. സ്വിറ്റ്സർലാൻഡിലെ ത്രിമൂർത്തികളായ Eiger, Mönch, Jungfrau എന്നീ മലകളുടെ അതിമനോഹരമായ കാഴ്ചകളും ബ്രീൻസ് തൂൺ തടാകങ്ങളുടെ അപൂർവ്വ ഭംഗിയും ആസ്വദിച്ച് ആൽപെൻ പർവ്വത സസ്യജാലങ്ങൾക്കിടയിലൂടെ മികച്ച പ്രകൃതി രമണീയ കാഴ്ചകൾക്കൊപ്പം ശുദ്ധവായും നുകർന്ന് കുറച്ച് സമയത്തിനുള്ളിൽ കൂടുതൽ സ്വിറ്റ്സർലൻഡ് പനോര കാഴ്ചകളും കണ്ട് മടുക്കാതെ എത്രവേണേലും നടക്കുവാൻ പറ്റിയ ഒരിടമാണ് സെട്രൽ സ്വിറ്റ്സർലാൻഡിലെ Schynige Platte.

ഗുമ്മിഹോണിലെ ഒരു സ്ലേറ്റ് ശിലാമുഖമാണ് ഷിനിഗെ പ്ലാറ്റെ, ഇത് മഴയ്ക്കിടയിലും ശേഷവും സൂര്യപ്രകാശത്തെ തീവ്രമായി പ്രതിഫലിപ്പിക്കുന്നു. ഈ ആകർഷകമായ പ്രതിഭാസം കാരണമാണ് Schynige Platte എന്ന പേര് ലഭിച്ചത്. കൂടാതെ ഷിനിഗെ പ്ലാറ്റിന് "സ്വിസ് പാരമ്പര്യത്തിന്റെ ടോപ്പ്" എന്ന ഒരു വിളിപ്പേരു കൂടിയുണ്ട്, കാരണം ഇവിടെ നിങ്ങൾക്ക് വിവിധ സാധാരണ സ്വിസ് പാരമ്പര്യങ്ങളിൽ മുഴുകാൻ കഴിയും.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

100 വർഷത്തിലേറെ പഴക്കമുള്ള റാക്ക് റെയിൽ‌ റോഡിലെ യാത്ര മറക്കാനാവാത്ത അനുഭവമാണ്. മെയ് മുതൽ ഒക്ടോബർ വരെയാണ്, ഈ റെയിൽ പ്രവർത്തിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ വണ്ടികളിലെ തടി ബെഞ്ചുകളും റോളിംഗ് സ്റ്റോക്കുകളും, ബെർണർ ഒബെർലാൻഡിലെ പയനിയർ സ്പിരിറ്റിനെയും കടന്നുപോയ കാലത്തെയും ഓർമ്മപ്പെടുത്തുന്നു.

650 ലേറേ ഇനത്തിൽപ്പെട്ട സസ്യങ്ങളും പച്ചപുൽമേടുകളും പലതരം പുഷ്പങ്ങളും നിറഞ്ഞ പ്രകൃതിദത്തമായ ഈ പറുദീസയിലൂടെള്ള നടത്തം വിസ്മയവും നല്ല കായിക വിനോദവും കണ്ണിനു ഒരു വിരുന്നുമാണ്. സമാനതകളില്ലാത്ത കാഴ്ചകൾ കണ്ട് മതിയാവില്ല. Schynige Platte യുടെ വൈവിധ്യമാർന്ന ഭൂപ്രകൃതി സഞ്ചാരികളെ വീണ്ടും വീണ്ടും അങ്ങോട്ട് ആകർഷിച്ചുകൊണ്ടേ ഇരിക്കുന്നു.


RELATED

English Summary : News in Travel/places

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0152 seconds.