main

ശിശിരത്തിൽ മറയുന്ന പൂന്തോട്ടം

ടോം കുളങ്ങര | | 2 minutes Read

ടൊം കുളങ്ങര

3864-1670924607-img-20221213-wa0010

ഋതുക്കള്‍ മാറുന്നതിന് അനുസരിച്ച് പ്രകൃതിയും മാറികൊണ്ടിരിക്കുന്നു. സ്വിറ്റ്സർലാൻഡിൽ മാർച്ച് മാസത്തിന്റെ അവസാന ആഴ്ചയുടെ ആരംഭം മുതലാണ് കൃത്യമായി പറഞ്ഞാൽ മാർച്ച് 21 മുതലാണ് spring സീസൺ ആരംഭിക്കുന്നത്. ആദ്യ വസന്ത വിരുന്ന് ഒരുക്കുന്നത് ടുലിപ് പൂക്കളാണ്. സമ്മറിന് കൂടുതൽ വർണ്ണ പകിട്ടേകാൻ ഏപ്രിൽ പകുതിയോടെ ഞങ്ങൾ പലതരം പൂച്ചെടികൾ നട്ടു തുടങ്ങും.

3864-1670924582-img-20221213-wa0011

2000 ൽ പരം ജനുസ്സുകളുള്ള ഒരു വലിയ കുടുംബമാണ് Begonia വർഗ്ഗത്തിൽപ്പെട്ട പൂച്ചെടികളുടേത്. അതിൽ നിത്യപുഷ്പിണിയായ ഒരിനമാണ് ഞങ്ങൾ സാധാരണ വാങ്ങി നടുന്നത്. കാരണം വിലയാണെങ്കിൽ തുച്ഛം ഗുണമാണെങ്കിൽ മെച്ചം. പുക്കളാണെങ്കിൽ നിത്യവും.
ഗെറാനിയം, പെറ്റുനിയം, പലതരം റോസുകൾ അങ്ങനെ ഇത്തിരി ഒത്തിരി വേറേയും ചെടികളുടെ കൂട്ടമാണ് ഞങ്ങളുടെ കൊച്ചു പൂന്തോട്ടം.

ഹരിതവിതാന പൂങ്കാവനമായ വസുന്ധരയെ ശിശിരം പതുക്കെ പിടികൂടുന്നതോടെ പച്ചിലകൾ ആദ്യം മഞ്ഞിലകളാന്നു., പിന്നെ കരിയിലകളാകുന്നു. കുളിർ കാറ്റിൽ ഒന്ന് ഇകിയാടാൻ ആടയാഭരണങ്ങൾ ഒന്നുമില്ലാതെ വൃക്ഷലതാതികൾ നിസ്സംഗരായി വിരൂപരാകുന്നു. ശിശിരത്തിന്റെ ആരംഭത്തോടെ ആകാശം പതുക്കെ വെയിൽ വാതിൽ അടയ്‌ക്കുന്നു. വേനലിൽ കുട്ടിക്കുപ്പായം അണിഞ്ഞു നടന്നവർ തണുപ്പിനെ കെട്ടിപിടിക്കാൻ കട്ടിക്കുപ്പായങ്ങൾ അണിയാൻ തുടങ്ങുന്നതോടെ ചെടികൾ വാടി തുടങ്ങുന്നു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

3864-1670924553-img-20221213-wa0012

വിന്ററിൽ മനുഷ്യർ തണുപ്പിനെ തടുക്കുവാൻ കട്ടിയുള്ള വസ്ത്രങ്ങൾ ഉടുക്കുമ്പോൾ വൃക്ഷ വൃന്ദ ലതാദികളാകട്ടെ ഉടുത്തിരിക്കുന്ന വർണ്ണ വസ്ത്രങ്ങളെ വെടിഞ്ഞ്, മഞ്ഞിന്റെ ശുഭ വസ്ത്രമണിഞ്ഞ് മണവാട്ടികളെപ്പോലെ നാണം കുണുങ്ങി നിൽക്കുന്നു. പ്രകൃതിയും മനുഷ്യരും തമ്മിലെന്തൊരന്തരമല്ലേ!

ഹേമന്തത്തിന്റെ വിറങ്ങലിപ്പിൽ വലിഞ്ഞ് ചുരുങ്ങുന്ന ചെടികളിൽ ചിലത് അപ്പാടെ നശിച്ചു പോകുന്നു. ചിലത് നീണ്ട ഇരുണ്ട നാളുകൾക്ക് ശേഷം വിടർന്ന് വരുന്ന വെളിച്ചത്തിന്റെ വസന്തം കാണുമ്പോൾ വീണ്ടും തളിർക്കുന്നു പൂക്കുന്നു. കഠിന ശൈത്യത്തെ അതിജീവിച്ച് മണ്ണിനടിയിൽ ഒളിഞ്ഞിരിക്കുന്ന ധാരാളം വിത്തുകളുണ്ട്. ജീവന്റെ ഊർജ്ജമായ ചൂട് തട്ടുമ്പോൾ അവ വീണ്ടും മുളപൊട്ടുന്നു. ഉള്ളിലെ വെളിച്ചമാണ് ഒരാളെ ഉണർന്നിരിക്കുവാനും, പ്രവർത്തിക്കുവാനും പ്രചോദിപ്പിക്കുന്നതെന്ന പാഠം വിത്തുകൾ പകർന്നു നൽകുന്നു.

ശൈശവത്തിന്റെ കൂമ്പിലയും, ബാല്യത്തിന്റെ തളിരിലയും മാറ്റിയുടുത്ത്
യൗവ്വനത്തിന്റെ പച്ചയും വിട്ട്, പഴുത്ത് കരിഞ്ഞു വീഴുന്ന മാതിരിയാണ് മനുഷ്യന്റെ ജീവിതം എന്ന് ഓർമ്മിപ്പിക്കുകയല്ലേ ഋതുക്കളും പ്രകൃതിയും. മാറ്റങ്ങളുടെ ഈ ലോകത്ത് മാറ്റങ്ങളെ ഉള്‍ക്കൊണ്ടു സന്തോഷത്തോടെ മഞ്ഞിന്റെ നൈർമല്യത്തോടെ ജീവിക്കുവാന്‍ ഋതുക്കളും പ്രകൃതിയും മരങ്ങളും മനുഷ്യരെ പഠിപ്പിക്കുന്നു.


RELATED

English Summary : News in Travel/places

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0195 seconds.