main

ബേൺ നഗര കാഴ്ചകളിലേയ്ക്ക് ഒരു എത്തിനോട്ടം

ടോം കുളങ്ങര | | 2 minutes Read

3938-1675523722-maxresdefault

സ്വിറ്റ്സർലൻഡിന്റെ തലസ്ഥാനമായ ബേൺനഗരം ആറെ നദിയുടെ ഒരു വളവിന് ചുറ്റുമാണ് നിർമ്മിച്ചിരിക്കുന്നത്. 12 നൂറ്റാണ്ടിൽ ആരംഭിച്ച ഈ പഴയ പട്ടണം ഇന്നും അതേ ചാരുതയോടെ നിലനിർത്തിരിയിരിക്കുന്നു.

മധ്യകാലത്തെ നിരവധി വാസ്തുവിദ്യാ നിർമ്മതികളും, പ്രകൃതി വിസ്മയങ്ങളും, ചരിത്ര ഗോപുരങ്ങളും, കല്ലുപാകിയ തെരുവുകളും, നൂറിലധികം ഫൗണ്ടനുകളും നിറഞ്ഞ, ഈ നഗരത്തിന്റെ വശ്യമനോഹരമായ സൗന്ദര്യം വിനോദ സഞ്ചാരികളെ വിസ്മയിപ്പിക്കുന്നു.

3938-1675523356-img-20230204-wa0052

ഈ നഗരം അതിന്റെ ചരിത്രപരമായ സവിശേഷതകൾ സംരക്ഷിക്കുന്നതുപോലെ മറ്റു നഗരങ്ങൾ സംരക്ഷിക്കുന്നുണ്ടോ എന്നത് സംശയമാണ്. 6 കിലോമീറ്റർ ആർക്കേഡുകളുള്ള ബേണിലെ പഴയ പട്ടണം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും ദൈർഘ്യമേറിയ ഷോപ്പിംഗ് പ്രൊമെനേഡുകളിലൊന്നാണ് ഈ തലസ്ഥാന നഗരി.

ബേറൻപാർക്കിന് മുകളിലുള്ള ഉയർന്ന റോസ് ഗാർഡനിലോ, 101 മീറ്റർ ഉയരമുള്ള കത്തീഡ്രൽ ടവറിന്റെ പ്ലാറ്റ്ഫോമിലോ നിന്നാൽ ആറെ നദിയാൽ ചുറ്റപ്പെട്ട പഴയ പട്ടണത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചകൾ കൗതുകത്തോടെ വീക്ഷിക്കാം.
പഴയ പട്ടണത്തിലെ ബോട്ടിക്കുകൾ, ബാറുകൾ, കാബറേ സ്റ്റേജുകൾ, നിലവറകൾ, ചെറിയ സ്ട്രീറ്റ് കഫേകൾ എന്നിവ നിരവധി വിനോദ സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നു.

3938-1675523633-been-1


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നല്ല പൊതുഗതാഗത സംവിധാനമാണ് ഈ നഗരത്തിനുള്ളത്. എന്നാലും കാൽനടയായി ബേൺ സിറ്റി കറങ്ങി കാണുന്നതാണ് ഉത്തമം. പോൾ ക്ലീ എന്ന കലാകാരന്റെ ലോകത്തിലെ ഏറ്റവും സമഗ്രമായ സൃഷ്ടികളുടെ ശേഖരം, ഐൻസ്റ്റീൻ മ്യൂസിയം, ഹിസ്റ്റോറിക്കൽ മ്യൂസിയം, ആർട്ട് മ്യൂസിയം, സ്വിസ് ആൽപെൻ മ്യൂസിയം മുതൽ കമ്മ്യൂണിക്കേഷൻ മ്യൂസിയം എന്നിവയടക്കം ബേൺനഗര കാഴ്ചകൾ വിപുലമാണ്.

നവംബറിലെ നാലാമത്തെ തിങ്കളാഴ്‌ച നടക്കുന്ന സബോള ചന്ത ബേണിന്റെ മാത്രം പ്രത്യേകതയാണ്. ഉള്ളിക്കായി സമർപ്പിച്ചിരിക്കുന്ന പരമ്പരാഗത നാടോടി ഉത്സവം കാണാൻ അതിരാവിലെ തന്നെ എത്തുന്ന സന്ദർശകരെ കൊണ്ട് നഗരം നിറയും.

3938-1675523631-bern-2

സ്വിറ്റ്‌സർലൻഡിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ആൽപ്‌സ് പർവതനിരകളിലേക്കുള്ള ഒരു പ്രവേശന കവാടം കൂടിയാണ് ബേൺ. താമസിക്കുവാൻ മാത്രമല്ല സ്വിറ്റ്സർലൻഡിൽ ഉടനീളമുള്ള യാത്രകൾക്കും ബേൺ അനുയോജ്യമാണ്.

പ്രധാന റെയിൽവേ സ്റ്റേഷന്റെ അടുത്താണ് സ്വിസ്സ് പാർലമെന്റ് മന്ദിരം. യൂറോപ്പിലെ പ്രാധാനപ്പെട്ട നഗരങ്ങളിലേയ്ക്ക് നേരിട്ടുള്ള കണക്ഷനുകൾ ഉറപ്പുനൽകുന്ന റെയിൽ ശൃംഖലയാണ് ബേണിലുള്ളത്. എത്ര തിക്കും തിരക്കും ഒക്കെ ഉണ്ടെങ്കിലും ബേണിന്റെ രഹസ്യം അതിന്റെ ശാന്തമായ അന്തരീക്ഷമാണ്.


RELATED

English Summary : News in Travel/places

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0196 seconds.