main

‘ ബിയോണ്ട്‌ ദ സെവൻ സീസ്‌ ’ 400 വർഷത്തെ കേരളത്തിലും അയർലൻഡിലുമായി ബന്ധിക്കപ്പെട്ടു കിടക്കുന്ന ചരിത്രം ; 26 ഡോക്ടർമാർ അണിയറയിൽ

Anonymous | | 1 minute Read

3548-1661633565-bg

റിലീസിന്‌ മുൻപേ ലോക റെക്കോർഡ്‌ സ്വന്തമാക്കിയ ബിയോണ്ട്‌ ദ സെവൻ സീസ്‌ തീയറ്ററുകളിലെത്തി. 26 ഡോക്ടർമാർ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ബിയോണ്ട്‌ ദ സെവൻ സീസിനുണ്ട്‌. ‘ഓൾ സ്‌മൈൽസ്‌ ഡ്രീം മൂവീസ്‌’ ബാനറിൽ ഡോക്ടർ ടൈറ്റസ്‌ പീറ്റർ നിർമിച്ച ചിത്രം പ്രതീഷ്‌ ഉത്തമൻ, ഡോക്ടർ സ്‌മൈലി ടൈറ്റസ്‌ എന്നിവർ ചേർന്നാണ്‌ സംവിധാനം ചെയ്തത്‌. ഏറ്റവുമധികം ഡോക്ടർമാർ അണിയറയിൽ പ്രവർത്തിച്ച ചലച്ചിത്രം എന്ന ലോക റെക്കോർഡ്‌ നേട്ടമാണ്‌ അറേബ്യൻ ബുക്‌ ഓഫ്‌ വേൾഡ്‌ റെക്കോർഡ്‌സിൽ ഈ ചിത്രത്തിന്‌ ഇടം പിടിക്കാൻ കാരണമായത്‌.

ഫാന്റസി-ഹൊറർ-മിസ്റ്ററി ഗണത്തിൽ പെടുന്ന ഈ ചിത്രം, കേരളത്തിലും അയർലൻഡിലുമായി ബന്ധിക്കപ്പെട്ടുകിടക്കുന്ന 400 വർഷത്തെ ചരിത്രമുള്ള പുനർജന്മത്തിന്റെയും നിഗൂഢശക്തികളുടെയും ഇടയിൽ അകപ്പെടുന്ന ഒരു പതിനഞ്ച്‌ വയസ്സുകാരന്റെ ജീവിതമാണ്‌ സിനിമ പറയുന്നത്‌. പീറ്റർ ടൈറ്റസ്‌, ഡോക്ടർ പ്രശാന്ത്‌ നായർ, ഡോക്ടർ സുധീന്ദ്രൻ, കിരൺ അരവിന്ദാക്ഷൻ, വേദ വൈഷ്ണവി, സാവിത്രി ശ്രീധരൻ, ഡോക്ടർ ഹൃദ്യ മേരി ആന്റണി, ആതിര പട്ടേൽ, സിനോജ്‌ വർഗീസ്‌, ഡോക്ടർ ഗൗരി ഗോപൻ, ജെറിൻ ഷാജൻ എന്നിവരാണ്‌ പ്രധാന അഭിനേതാക്കൾ.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഷിനൂബ്‌ ടി ചാക്കോ ആണ്‌ ഛായാഗ്രഹണം. എഡിറ്റർ അഖിൽ ഏലിയാസ്‌. ഡോക്ടർ ഉണ്ണികൃഷ്ണ വർമ വരികൾ എഴുതി ഡോക്ടർ വിമൽ കുമാർ സംഗീതമൊരുക്കിയ അഞ്ച്‌ ഗാനങ്ങൾ ആണ്‌ ചിത്രത്തിൽ ഉൾപ്പെട്ടിരിക്കുന്നത്‌. വിജയ്‌ യേശുദാസ്‌, സിത്താര, ഡോക്ടർ ബിനീത രഞ്ജിത്‌, ഡോക്ടർ വിമൽ കുമാർ, ഡോക്ടർ നിത സലാം എന്നിവരാണ്‌ ഗാനങ്ങൾ ആലപിച്ചിരക്കുന്നത്‌.


RELATED

English Summary : News in Video/viral

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.8 MB / ⏱️ 0.0234 seconds.