main

ഷോർട്ട് ഫിലിം, "നാലാം പ്രമാണം" റിലീസ് ചെയ്തു

വെബ് ടീം | | 1 minute Read

3382-1657362211-1

മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയിൽ പലയിടങ്ങളിലും പ്രായമായ മാതാപിതാക്കളുടെ സ്ഥാനം പുറത്താവുന്നു. അതുകൊണ്ടുതന്നെ വൃദ്ധസദനങ്ങളുടെ എണ്ണവും ഇന്ന് ക്രമാതീതമായി വർദ്ധിച്ചുവരുന്നു.

മെച്ചപ്പെട്ട സംയുക്ത കുടുംബങ്ങളെ ന്യൂക്ലിയർ ഫാമിലിയായി മാറ്റുമ്പോൾ പലരും തന്റെ ധാർമിക മൂല്യം മറക്കുന്നു. പ്രായമായ മാതാപിതാക്കൾ പുറത്താകുന്നു. എന്നാൽ മാതാപിതാക്കൾക്ക് മാത്രമാണ് നിരുപാധികമായി മക്കളെ സ്നേഹിക്കുവാൻ കഴിയുന്നതെന്ന് പലരും അറിയാതെ പോകുന്നു.

മാതാപിതാക്കളുടെ സുഖ സൗകര്യത്തിനായി ചിലർ ഹോംനേഴ്സ് പോലുള്ളവരുടെ സഹായം തേടുമ്പോൾ സ്വന്തം സുഖത്തിനുവേണ്ടി മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് അയക്കുവാൻ മടിയില്ലാത്ത ഇളം തലമുറക്കാരുടെ എണ്ണവും ഇന്ന് വർധിച്ചു കൊണ്ടിരിക്കുന്നു.

ഇത്തരത്തിലുള്ള ഒരു കുടുംബത്തെയാണ് 'നാലാം പ്രമാണം' എന്ന തന്റെ ഏഴാമത്തെ ഷോർട്ട് ഫിലിമിലൂടെ മോനിച്ചൻ കളപ്പുരയ്ക്കൽ വരച്ചുകാട്ടുന്നത്.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സ്വിറ്റ്സർലൻഡിൽ ഇക്കഴിഞ്ഞ മാസം നടന്ന കേളി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മൂന്നാം സ്ഥാനം നേടിയ 'നാലാം പ്രമാണ' ത്തിന്റെ കഥ, തിരക്കഥ, കാമറ, സംവിധാനം ഇവയെല്ലാം നിർവ്വഹിച്ചിരിക്കുന്നത് മോനിച്ചൻ തന്നെയാണ്.

വെറും ആറു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഫിലിം കാണുവാൻ താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Short film, "Fourth Document" has been released


RELATED

English Summary : Short Film Fourth Document Has Been Released in Video/viral

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0162 seconds.